ad
Deshabhimani

പുനലൂരിൽ ട്രെയിൻ തട്ടി യുവാവിന് ഗുരുതര പരിക്ക്

Youth Hit by Train.png

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Aug 06, 2026, 06:15 AM | 1 min read

പുനലൂർ: പുനലൂരിൽ ട്രെയിൻ തട്ടി യുവാവിന് ഗുരുതരമായി പരിക്കേറ്റു. പുനലൂർ കാഞ്ഞിരമല ഈട്ടിവിള വീട്ടിൽ അജി (40) ക്കാണ് പരിക്കേറ്റത്. ബുധൻ രാത്രി എട്ടോടെ കൊല്ലം ചെങ്കോട്ട റെയിൽ പാതയിൽ പുനലൂർ പത്തേക്കർ ഭാഗത്ത് വെച്ചായിരുന്നു അപകടം. പുനലൂരിൽ നിന്നും കൊല്ലത്തേക്ക് പോയ മെമു ട്രെയിനാണ് തട്ടിയത്.


പരിക്കേറ്റ് ട്രാക്കിന് വശത്തായി കിടന്ന അജിയെ ഉടൻതന്നെ പ്രദേശവാസികൾ ചേർന്ന് പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. കൈക്കും ഇരുകാലുകൾക്കു ഉൾപ്പെടെ ഗുരുതരമായ പരിക്കുള്ളതിനാൽ പ്രാഥമിക ചികിത്സകൾ നൽകിയ ശേഷം അജിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ചൊവ്വാഴ്ച ആര്യങ്കാവിലും ട്രെയിൻ തട്ടി ആര്യങ്കാവ് സ്വദേശി രാജേഷ് ഗോപിയുടെ കാൽ അറ്റുപോയിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home