കെസിഎൽ ആവേശ ക്രിക്കറ്റ്: കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ വീഴ്ത്തി കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാഴ്‌സ്

അഖിൽ സ്‌കറിയ (ഇടത്) അരവിന്ദ് കെഎസ് (വലത്)| Photo :Social Media
തിരുവനന്തപുരം : കെസിഎല്ലിൽ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ എട്ട് വിക്കറ്റിന് തകർത്ത് കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാഴ്‌സ്. കൊച്ചി ഉയർത്തിയ 151 റൺസ് വിജയലക്ഷ്യം 16 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കാലിക്കറ്റ് മറികടന്നു. അർധ സെഞ്ചുറി നേടിയ ഓപ്പണർ രോഹൻ കുന്നുമ്മലിന്റെ തകർപ്പൻ ബാറ്റിംഗാണ് കാലിക്കറ്റിന്റെ വിജയം എളുപ്പമാക്കിയത്.
രോഹൻ 39 പന്തിൽ 7 സിക്സറുകളും 4 ഫോറുമടക്കം 78 റൺസ് നേടി പുറത്തായി. അരവിന്ദ് കെഎസ് (34 പന്തിൽ 43 നോട്ടൗട്ട്), അഖിൽ സ്‌കറിയ (16 പന്തിൽ 17 നോട്ടൗട്ട്) എന്നിവർ പുറത്താകാതെ നിന്നു. വരുൺ നയനാർ 7 റൺസെടുത്ത് പുറത്തായി. കൊച്ചിക്കായി മിഥുൻ പികെ, കാർത്തിക് ബി നായർ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊച്ചി ബ്ലൂ ടൈഗേഴ്‌സ് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിലാണ് 150 റൺസെടുത്തത്. 27 പന്തിൽ 42 റൺസുമായി പുറത്താകാതെ നിന്ന സുരേഷ് സച്ചിനാണ് കൊച്ചിയുടെ ടോപ് സ്കോറർ. ഉണ്ണികൃഷ്ണൻ മണികണ്ഠൻ (30), വിപുൽ ശക്തി (17), സാലി സാംസൺ (15), എൻ മുഹമ്മദ് ആഷിക് (15), വിനൂപ് മനോഹരൻ (13) എന്നിവരും കൊച്ചിക്കായി റൺസ് കണ്ടെത്തി.
കാലിക്കറ്റിനായി ബൗളിംഗിൽ അഖിൻ സത്താറും അബ്ദുൾ ബാസിതും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി തിളങ്ങി. ഇബ്‌നുൽ അഫ്താബ്, ഹരികൃഷ്ണൻ എം.യു, വിഗ്നേഷ് പുത്തൂർ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.









0 comments