കെഎസ്‌കെ സലാല പൂക്കള മത്സരം

സലാല : കോഴിക്കോട് സൗഹൃദക്കൂട്ടം സലാലയുടെ പൂക്കള മത്സരം അൽവാദി ലുലുവിൽ നടന്നു. സലാലയിലെ എട്ട് ടീം പങ്കെടുത്ത പരിപാടിയിൽ എസ്എൻ കലാവേദി ഒന്നാംസ്ഥാനക്കാരായി. കൊല്ലം പ്രവാസി കൂട്ടായ്മ രണ്ടാംസ്ഥാനവും റെഡ് സലാല മൂന്നാംസ്ഥാനവും നേടി. ലുലു സൂപ്പർമാർക്കറ്റ് മാനേജർ ഷൈജു എം ജൂവൽ കോർണർ മാനേജർ റമീസ്, കെഎസ്കെ ഭാരവാഹികൾ എന്നിവർ സമ്മാനദാനം നടത്തി.
കെഎസ്‌കെ ജനറൽ സെക്രട്ടറി എ പി കരുണൻ, പ്രസിഡന്റ് ഫിറോസ് കുറ്റ്യാടി, മധു വടകര, പ്രജിത്ത് പയ്യോളി, എൻ എസ് ദീപക്, ഹാരിസ് മഷൂർ തങ്ങൾ എന്നിവർ നേതൃത്വം നൽകി. ഇന്ത്യൻ സ്കൂൾ അധ്യാപകരായ സോണിയ ജോബിസ്, രാജ് കുമാർ, ചിത്രകാരൻ അബ-്‌ദുൾ നാസർ കായക്കൊടി എന്നിവർ മത്സരം വിലയിരുത്തി.









0 comments