ad
Deshabhimani

സംസ്ഥാനത്തെ ഓണം വാരാഘോഷത്തിന് സമാപനം

onam varagosham
വെബ് ഡെസ്ക്

Published on Aug 30, 2026, 07:55 PM | 1 min read

തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണം വാരാഘോഷത്തിന് സമാപനം. തലസ്ഥാന നഗരിയിൽ വർണാഭമായ സാംസ്‌കാരിക ഘോഷയാത്ര നടന്നു. വൈകിട്ട് അഞ്ചിന് ലോക്ഭവന് സമീപത്തു നിന്ന് ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു.


ഘോഷയാത്രയിൽ വിവിധ സർക്കാർ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും 69 ഫ്ലോട്ടുകളും 99 കലാരൂപങ്ങളും അണിനിരന്നു. കേരളത്തിന്റെ പൈതൃകം, സംസ്കാരം, വികസനം, സ്ത്രീ ശാക്തീകരണം, ആരോഗ്യം, ശാസ്ത്രീയ പുരോഗതി തുടങ്ങി വിവിധ വിഷയങ്ങൾ ഫ്ലോട്ടുകളിൽ അവതരിപ്പിച്ചു.


സമാപന സമ്മേളനത്തിൽ നടൻ ആസിഫ് അലി മുഖ്യാതിഥിയായി. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍, മുഖ്യമന്ത്രി വി ഡി സതീശന്‍, ടൂറിസം മന്ത്രി പി സി വിഷ്ണുനാഥ്, ആരോഗ്യ, ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരന്‍, ഗതാഗത വകുപ്പ് മന്ത്രി സിപി ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home