ad
Deshabhimani

സ്വദേശി വനിതകളെ അധിക്ഷേപിച്ച് പോസ്റ്റ്‌; താമസക്കാരിക്കെതിരെ യുഎഇയിൽ നിയമനടപടി

jail new
വെബ് ഡെസ്ക്

Published on Aug 30, 2026, 07:24 PM | 1 min read

ദുബായ് : സമൂഹമാധ്യമ അക്കൗണ്ടിലൂടെ എമിറാത്തി വനിതകളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്റിട്ട താമസക്കാരിക്കെതിരെ നിയമനടപടിയുമായി യുഎഇ ദേശീയ മാധ്യമ അതോറിറ്റി. ഇവരുടെ പരസ്യാനുമതി (മുഅ്‌ലിൻ പെർമിറ്റ്) മൂന്നുമാസത്തേക്ക് റദ്ദാക്കി. ​രാജ്യത്തെ മാധ്യമനിയമവും അതിന്റെ എക്സിക്യൂട്ടീവ് ചട്ടങ്ങളും നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങളുടെ ലംഘനമാണ് പ്രസിദ്ധീകരിച്ച ഉള്ളടക്കമെന്ന് അതോറിറ്റി വ്യക്തമാക്കി. ​എമിറാത്തി വനിതകളെ അപമാനിക്കുന്നതോ രാജ്യത്തിന്റെ പുരോഗതിയിലും സമൂഹത്തിലും അവരുടെ സ്ഥാനത്തെയും സംഭാവനകളെയും തകർക്കുന്നതോ ആയ ഉള്ളടക്കം അനുവദിക്കില്ലെന്നും അതോറിറ്റി വ്യക്തമാക്കി.


അതേസമയം, വിവാദമായ ഉള്ളടക്കം തങ്ങളുടെ സ്ഥാപനവുമായി ബന്ധപ്പെട്ട പദ്ധതിയുടെ ഭാഗമാണെന്ന സമൂഹമാധ്യമ പ്രചാരണം ദുബായ് വിമൻസ് എസ്റ്റാബ്ലിഷ്‌മെന്റ് നിഷേധിച്ചു. ഉള്ളടക്കം പ്രസിദ്ധീകരിച്ച വ്യക്തിയുമായി സ്ഥാപനത്തിന് യാതൊരു ബന്ധമോ സഹകരണമോ ഇല്ലെന്നും വ്യക്തമാക്കി. തെറ്റായ അവകാശവാദങ്ങൾക്കെതിരെ ആവശ്യമായ നടപടി സ്വീകരിക്കാനും അവയുടെ പ്രചാരം നിയന്ത്രിക്കാനുമായി ബന്ധപ്പെട്ട അധികൃതരുമായി സഹകരിക്കുന്നുണ്ടെന്നും സ്ഥാപനം അറിയിച്ചു.


​സമൂഹമാധ്യമ അക്കൗണ്ടുകൾ, ഇന്റർനെറ്റ്, മറ്റ് ആധുനിക സാങ്കേതിക സംവിധാനങ്ങൾ എന്നിവയിലൂടെ പണമടച്ചോ സൗജന്യമായോ പരസ്യ, മാധ്യമ ഉള്ളടക്കം പ്രചരിപ്പിക്കാനുള്ള വ്യക്തിഗത ലൈസൻസാണ് ‘മുഅ്‌ലിൻ പെർമിറ്റ്’.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home