വർണോത്സവം പോസ്റ്റർ പ്രകാശിപ്പിച്ചു

സൊഹാർ : നോർത്ത് ബാത്തിന സൗഹൃദവേദിയുടെ വർണോത്സവം 2026 പരിപാടിയുടെ പോസ്റ്റർ പ്രകാശിപ്പിച്ചു. ഫലജ് ബദർ അൽ സമ ഹാളിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ സോഷ്യൽ ക്ലബ് സൊഹാർ മേഖല പ്രസിഡന്റ് രാജേഷ് കൊണ്ടാലയ്‌ക്ക് നൽകി സാമൂഹ്യപ്രവർത്തകൻ തമ്പാൻ തളിപ്പറമ്പ പോസ്റ്റർ പ്രകാശിപ്പിച്ചു. ജയ്സൺ പൗലോസ് അധ്യക്ഷനായി. സുരേഷ് ആറ്റക്കര സംസാരിച്ചു.
ഒക്‌ടോബർ 23ന് ഫുട്ബോൾ ടൂർണമെന്റും 30ന് കുടുംബ സംഗമം, സാംസ്‌കാരിക സദസ്സ്, കലാപരിപാടികൾ എന്നിവയും നടക്കും. രഞ്ജു ചാലക്കുടിയുടെ ‘മണിനാദം', ആരവം ബീറ്റ്സ് അവതരിപ്പിക്കുന്ന ഗാനമേള, സൊഹാറിലെ അമ്മ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡാൻസ് എന്നിവയും നടക്കുമെന്ന് സംഘാടകർ പറഞ്ഞു.










0 comments