ad
Deshabhimani

അമ്മയുടെ മരണത്തിനു പിന്നാലെ യുവാവ് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

track
വെബ് ഡെസ്ക്

Published on Aug 30, 2026, 08:26 PM | 1 min read

ഫരീദാബാദ്: കാൻസർ ബാധിച്ച് അമ്മ മരിച്ചതിന്റെ മാനസിക വിഷമത്തിൽ യുവാവ് ട്രെയിനു മുന്നിൽ ചാടി ജീവനൊടുക്കി. വിഷ്ണു കോളനി സ്വദേശിയായ പ്രവേശ് (26) ആണ് മരിച്ചത്. ഒന്നര മാസം മുൻപാണ് പ്രവേശിന്റെ അമ്മ കാൻസർ രോഗത്തെ തുടർന്ന് മരണപ്പെട്ടത്. ഇതിനുശേഷമാണ് യുവാവ് കടുത്ത മനോവിഷമത്തിലായത്.


ശനിയാഴ്ച രക്ഷാബന്ധൻ ദിനത്തിൽ സഹോദരി രാഖി കെട്ടിയ ശേഷം, വൈകിട്ട് പിതാവിന് ഭക്ഷണവും ഉണ്ടാക്കി നൽകിയാണ് പ്രവേശ് വീട്ടിൽ നിന്നിറങ്ങിയത്. കുറച്ചു സമയത്തിനുള്ളിൽ തിരികെ വരാമെന്ന് പറഞ്ഞ് പിതാവിൽ നിന്ന് 100 രൂപയും വാങ്ങി ഇറങ്ങിയ യുവാവ് രാത്രി വൈകിയും തിരിച്ചെത്തിയില്ല. തുടർന്ന് ബന്ധുക്കൾ തിരച്ചിൽ നടത്തുന്നതിനിടെ ഞായറാഴ്ച രാവിലെയാണ് റെയിൽവേ പൊലീസിൽ നിന്നും യുവാവ് ട്രെയിൻ തട്ടി മരിച്ച വിവരമറിയുന്നത്.


പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സംഭവത്തിൽ റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home