ad
Deshabhimani

കലിഫോർണിയയിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ടു; സുഹൃത്തായ യുവതി കസ്റ്റഡിയിൽ

anjana ann california murder

അഞ്ജന, ആൻ

വെബ് ഡെസ്ക്

Published on Aug 30, 2026, 08:26 PM | 1 min read

കലിഫോർണിയ: കലിഫോർണിയയിലെ മിൽപിറ്റാസിൽ മലയാളി യുവതി സുഹൃത്തുക്കളായ രണ്ട് യുവതികളെ കൊലപ്പെടുത്തി. പാണഞ്ചേരി തെക്കൂട്ട് ഹരിദാസ് - സുഷമ ദമ്പതികളുടെ മകൾ അഞ്ജന (35), കോട്ടയം ചിങ്ങവനം സ്വദേശിനി ആൻ എന്നിവരാണ് കൊല്ലപ്പെട്ടത്. വിലങ്ങന്നൂർ സ്വദേശി വിജീഷ് ആണ് മരിച്ച അഞ്ജനയുടെ ഭർത്താവ്. മകൾ വാമിക.


ഇവർ ആറ് വർഷമായി കാലിഫോർണിയയിൽ ആണ് താമസം. അഞ്ജന അധ്യാപികയും ഭർത്താവ് വിജീഷ് സോഫ്റ്റ്‌വെയർ എഞ്ചിനീയറും ആണ്. കൊലചെയ്ത ഇവരുടെ സുഹൃത്ത് അനിലയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആൻ എന്ന യുവതിയെ ഫ്ലാറ്റിൽ വച് കത്തി ഉപയോഗിച്ചു കൊലപ്പെടുത്തുകയും ശേഷം അഞ്ജനയെ ഫ്ലാറ്റിനു താഴേക്ക് വിളിച്ചു വരുത്തി കാർ ഇടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.


ഇവർ കുടുംബത്തോടെ ഒരേ ഫ്ലാറ്റിലാണ് താമസം. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 നാണ് സംഭവം. ഇരുവരുടെയും മൃതദേഹം നാട്ടിലേക്ക് എത്തിക്കാൻ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും ബന്ധുക്കൾ അറിയിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home