കൊല്ലത്ത് സ്വകാര്യ ഹോട്ടൽ കെട്ടിടത്തിൽ നിന്നും ചാടി യുവതി മരിച്ചു

വൃന്ദ
കൊല്ലം: സ്വകാര്യ ഹോട്ടൽ കെട്ടിടത്തിൽ നിന്നും ചാടി യുവതി ജീവനൊടുക്കി. ആലപ്പുഴ കഞ്ഞിക്കുഴി കണിച്ചുകുളങ്ങര എൻഎച്ച് ജംക്‌ഷന് കിഴക്ക് വിഷ്ണു നിവാസിൽ നാഗപ്പന്റെ മകൾ വൃന്ദ (27)യാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ട് 6 നാണ് സംഭവം. യുവതിക്കൊപ്പമുണ്ടായിരുന്ന എറണാകുളം സ്വദേശിയായ യുവാവ് പൊലീസ് നിരീക്ഷണത്തിൽ തുടരുകയാണ്. കെട്ടിടത്തിൽ നിന്നും വീണ യുവതി തൽക്ഷണം മരിച്ചു.
ഈ മാസം 20-ാം തീയതിയാണ് ഇരുവരും കൊല്ലത്തെത്തി മുറി എടുത്തത്. മുറിയിൽ നിന്നും ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തി വരികയാണ്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ജില്ലാ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന യുവതിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. അമ്മ: ശശികല. സഹോദരങ്ങൾ: വിഷ്ണു, വീണ.










0 comments