ad
Deshabhimani

ഇംഗ്ലീഷ് പ്രീമിയർ ലീഗ്: ബ്രെന്റ്ഫോർഡിനെ സമനിലയിൽ തളച്ച് ലീഡ്സ് യൂണൈറ്റഡ്

Leeds

Photo:ESPN

വെബ് ഡെസ്ക്

Published on Aug 30, 2026, 09:04 PM | 1 min read

ലണ്ടൻ : ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ആദ്യ ഹോം മത്സരത്തിൽ ബ്രെന്റ്ഫോർഡിനെതിരെ ലീഡ്സ് യൂണൈറ്റഡിന് സമനില. എലാന്റ് റോഡിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി (1-1). മത്സരത്തിന്റെ 40-ാം മിനിറ്റിൽ കെവിൻ ഷേഡയിലൂടെ ബ്രെന്റ്ഫോർഡാണ് ആദ്യം മുന്നിലെത്തിയത്.


ആദ്യ പകുതിയിൽ ബ്രെന്റ്ഫോർഡിന്റെ ശക്തമായ ആക്രമണങ്ങൾക്ക് മുന്നിൽ ലീഡ്സ് പ്രതിരോധത്തിലായി. ബ്രെന്റ്ഫോർഡ് താരങ്ങളുടെ മികച്ച മുന്നേറ്റങ്ങളെ ലീഡ്സിന്റെ പുതിയ ഗോൾകീപ്പർ ജെയിംസ് ട്രാഫോർഡ് മികച്ച സേവുകളിലൂടെ തടഞ്ഞു.


മത്സരത്തിനിടെ പരിക്കേറ്റ ജോ റോഡന് പകരം പുതിയ താരം നിക്കോ എൽവേദി ലീഡ്സിനായി അരങ്ങേറ്റം കുറിച്ചു. രണ്ടാം പകുതിയിൽ പരിശീലകൻ ഡാനിയൽ ഫാർക്കെ വരുത്തിയ തന്ത്രപരമായ മാറ്റങ്ങൾ ലീഡ്സിന് കരുത്തായി. 79-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ലൂക്കാസ് ന്മേച്ച നൽകിയ ക്രോസ് ക്ലോസ് റേഞ്ചിൽ നിന്ന് വലയിലാക്കി ഡൊമിനിക് കാൽവർട്ട്-ലെവിൻ ലീഡ്സിന്റെ സമനില ഗോൾ നേടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home