ad
Deshabhimani

‌റോഡരികിൽ നിന്ന കുട്ടികൾക്കിടയിലേയ്ക്ക് വാൻ പാഞ്ഞുകയറി; 4 മരണം

Milk Van
വെബ് ഡെസ്ക്

Published on Aug 30, 2026, 09:50 PM | 1 min read

ചെന്നൈ: റോഡരികിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്കിടയിലേയ്ക്ക് അമിതവേ​ഗതയിലെത്തിയ പാൽ വാൻ ഇടിച്ചുകയറി 4 കുട്ടികൾക്ക് ദാരുണാന്ത്യം. തമിഴ്‌നാട്ടിലെ ഡിണ്ടിഗൽ ജില്ലയിലാണ് സംഭവം. യോഗ വർഷി (11), അനന്യ (6), മോസികീരൻ (6), തനുശ്രീ (5), എന്നിവരാണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ നാലു കുട്ടികളും സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. കുട്ടികളുടെ മാതാപിതാക്കൾ സമീപത്ത് ആടുകളെ മേയ്ക്കുകയായിരുന്നു.


കരച്ചിൽ കേട്ട് പളനിസാമിയുടെ ഭാര്യ പി അഞ്ജമ്മാൾ (60) കുട്ടികളെ രക്ഷിക്കാൻ ഓടിയെത്തിയെങ്കിലും അപകടം കണ്ടതോടെ ബോധരഹിതയായി. ഞായറാഴ്ച ഉച്ചയ്ക്ക് 2.30ഓടെ വടമദുരൈയ്ക്ക് സമീപമുള്ള കൊല്ലമ്പട്ടിയിലാണ് നാടിനെ ഞെട്ടിച്ച അപകടം നടന്നത്. അപകടമറിഞ്ഞ് പ്രദേശത്തെത്തിയ നാട്ടുകാർ ആണ് വിവരം പൊലീസിനെ അറിയിച്ചത്.


അപകടത്തിന് ശേഷം സംഭവ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞ വാഹനവും ഡ്രൈവറെയും പൊലീസ് പിന്തുടർന്ന് പിടികൂടി. ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം നാല് കുട്ടികളുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ഡിണ്ടിഗൽ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്തു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home