കൈക്കൂലി കേസ്: എക്സൈസ് കമീഷണർ ഉൾപ്പെടെ ഏഴ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: ബാറുടമകളിൽനിന്ന് നിർബന്ധപൂർവം പണവും ആനുകൂല്യവും കൈപ്പറ്റിയെന്ന കണ്ടെത്തലിൽ ഏഴ് എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കോട്ടയത്തെ എക്‌സൈസ് ഡെപ്യൂട്ടി കമീഷണർ അശോക് കുമാർ, എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ പ്രിവന്റീവ് ഓഫീസർമാരായ എം മാനുവൽ, പ്രവീൺ ശിവാനന്ദ്, ചങ്ങനാശേരി സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർമാരായ ലാലു തങ്കച്ചൻ, ടി സന്തോഷ്, കെ ഷിജു, സിവിൽ എക്‌സൈസ് ഓഫീസർ എ എസ് വിശാഖ് എന്നിവർക്കുമെതിരേയാണ് നടപടി. എക്‌സൈസ് കമീഷണർ ശ്രീറാം സാംബശിവറാവു നേരിട്ട് കോട്ടയത്തെയും ചങ്ങനാശേരിയിലെയും ബാറുകളിൽ നടത്തിയ പരിശോധനയിൽനിന്ന് പണപ്പിരിവിന് തെളിവ് ലഭിച്ചതോടെയാണ് ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിക്കാൻ ശുപാർശ ചെയ്‌തത്.









0 comments