കേന്ദ്രത്തിന്റേത് കോർപറേറ്റ് സേവ; ബിജെപി ഭരണത്തിൽ പൊതുരാഷ്ട്രീയ സ്ഥിതി അങ്ങേയറ്റം അപകടകരമായി മാറി: പ്രതിപക്ഷനേതാവ്

കണ്ണൂർ : ബിജെപിയുടെ ഭരണത്തിൽ അങ്ങേയറ്റം അപകടകരമായാണ് പൊതുരാഷ്ട്രീയ സ്ഥിതി നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഞങ്ങളെ ആർക്കും തടയാനാകില്ല എന്ന ഹുങ്കോടെ രാജ്യത്തിന്റെ പൊതുമൂല്യങ്ങൾ തകർത്ത് മുന്നോട്ടുപോകുകയായിരുന്നു ബിജെപി. സാധാരണ ജനങ്ങൾക്കെതിരെയാണ് ബിജെപിയുടെ നയങ്ങൾ. എന്നാൽ ആ ബിജെപി സർക്കാരിന് പൊതുജനരോഷത്തിനുമുന്നിൽ മുട്ടുകുത്തേണ്ടി വന്നുവെന്നും വിദ്യാഭ്യാസ മന്ത്രിയുടെ രാജി ഇതിനുദാഹരണമാണെന്നും പിണറായി വിജയൻ പറഞ്ഞു. സിപിഐ എം ബഹുജന റാലി കണ്ണൂർ മയ്യിലിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിയെ മുട്ടുകുത്താനിടയാക്കിയത് രാജ്യത്തെ യുവതയുടെ ശക്തമായ ഇടപെടലാണ്. ഐതിഹാസികമായ ഏകോപനമാണ് രാജ്യത്താകെ കാണാൻ കഴിഞ്ഞത്. കണ്ടില്ലെന്ന് നടിച്ചവർക്കും സമരത്തിന്റെ ഭാഗമാകേണ്ടി വന്നു. കേന്ദ്രം തെറ്റായ നടപടികൾ തുടരുകയാണ്. സാധാരണ ജനങ്ങൾക്കെതിരെയാണ് ബിജെപിയുടെ നയങ്ങൾ. കോർപറേറ്റുകളെ സംരക്ഷിക്കുന്ന, കോർപറേറ്റുകൾക്കുവേണ്ടിയുള്ള സർക്കാരാണ് കേന്ദ്രത്തിലുള്ളത്. വഴിവിട്ട സഹായങ്ങൾ ഇവർക്കായി ചെയ്യുന്നു. ചങ്ങാത്ത മുതലാളിത്തത്തിന്റെ ഭാഗമായി വൻകിട കോർപറേറ്റുകളുമായി ബന്ധം സ്ഥാപിച്ചു. ബിജെപി അധികാരത്തിലെത്തിയ ശേഷം കോർപറേറ്റുകളുടെ ഗ്രാഫ് കുത്തനെ ഉയർന്നതും നമ്മുടെ മുന്നിലുണ്ട്. ഇതിനെതിരെ പ്രതിഷേധമുയർന്നിട്ടും ഇതിനെല്ലാം ശേഷവും കോർപറേറ്റ് സേവ തുടരുകയാണ് കേന്ദ്രം.
ബിജെപി നേതാവും മാധ്യമഭീമനുമായ സുഭാഷ് ചന്ദ്രയ്ക്ക് വഴിവിട്ട് സഹായം ചെയ്യുന്നത് ഇതിനുദാഹരണമാണ്. 22000 കോടി രൂപയാണ് കേന്ദ്രം എഴുതി തള്ളിയത്. സുഭാഷ് ചന്ദ്രയ്ക്ക് രാജ്യം വിടാനും ബിജെപി സൗകര്യം ഒരുക്കി കൊടുത്തെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.









0 comments