ad
Deshabhimani

വനിതാ ഏഷ്യാ കപ്പ്: ഷെഫാലിക്ക് അർധസെഞ്ചുറി; തായ്‌ലൻഡിനെതിരെ ഇന്ത്യക്ക് 159 റൺസ്

Shefali varma

ഷെഫാലി വർമ്മ| Photo: Asian Cricket Council

വെബ് ഡെസ്ക്

Published on Aug 30, 2026, 09:49 PM | 1 min read

ദുബായ് : വനിതാ ട്വന്റി20 ഏഷ്യാ കപ്പിൽ തായ്‌ലൻഡിനെതിരായ മത്സരത്തിൽ ഇന്ത്യ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 159 റൺസെടുത്തു. ഓപ്പണർ ഷെഫാലി വർമ്മയുടെ അർധസെഞ്ചുറി കരുത്തിലാണ് ഇന്ത്യ ഭേദപ്പെട്ട സ്കോർ പടുത്തുയർത്തിയത്. തായ്‌ലൻഡിന്റെ വിജയലക്ഷ്യം 160 റൺസാണ്.


ടോസ് നേടി ഫീൽഡിംഗ് തെരഞ്ഞെടുത്ത തായ്‌ലൻഡിനെതിരെ തകർപ്പൻ തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ഓപ്പണർ ഷെഫാലി വർമ്മ 36 പന്തിൽ 8 ഫോറുകളും 3 സിക്സറുകളും അടക്കം 64 റൺസ് നേടി. സ്മൃതി മന്ദാന (19), പ്രതിക റാവൽ (22) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.


എന്നാൽ മധ്യനിരയിൽ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (5), റിച്ചാ ഘോഷ് (0), ദീപ്തി ശർമ (5) എന്നിവർ വേഗത്തിൽ പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി. അവസാന ഓവറുകളിൽ ക്രാന്തി ഗൗഡ് (15) നടത്തിയ പ്രകടനമാണ് ടീം സ്കോർ 150 കടത്തിയത്. തായ്‌ലൻഡിനായി സുലീപോൺ ലാഓമി 3 വിക്കറ്റും സുനിദ ചതുരംഗ്രത്താന 2 വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ തായ്‌ലൻഡ് 2 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 14 റൺസ് എന്ന നിലയിലാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home