മത്സ്യബന്ധനത്തിനിടെ ഹൃദയാഘാതം; മത്സ്യത്തൊഴിലാളി മരിച്ചു

പ്രതീകാത്മകചിത്രം
താനൂർ : മത്സ്യബന്ധനത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് തൊഴിലാളി മരിച്ചു. അഞ്ചുടി കുപ്പന്റെ പുരക്കൽ ഫൈസലാണ് (41) മരിച്ചത്. ശനിയാഴ്ച കൂട്ടായി പടിഞ്ഞാറേക്കര ഭാഗത്ത് മീൻപിടുത്തത്തിനിടെ ആഴക്കടലിൽവച്ച് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടനെ മറ്റു വള്ളങ്ങളുടെ സഹായത്തോടെ കരയ്‌ക്കെത്തിച്ചു. തിരൂരിൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. തിരൂർ ഗവ. ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ഭാര്യ: ഫർസീന. മക്കൾ: ഫാസിൽ, ഷാമിൽ, മുഹമ്മദ് സയാൻ.










0 comments