ആറന്മുള ഉത്രട്ടാതി വള്ളംകളി; മേലുകരയും കോറ്റാത്തൂരും ജേതാക്കൾ

പത്തനംതിട്ട : ആറന്മുള ഉത്രട്ടാതി വള്ളംകളിയിൽ മേലുകര ജേതാക്കൾ. എ ബാച്ച് പള്ളിയോടങ്ങളുടെ വിഭാഗത്തിലാണ് മേലുകര മന്നംട്രോഫി നേടിയത്. കോയിപ്രം പള്ളിയോടത്തിനാണ് രണ്ടാം സ്ഥാനം. ബി ബാച്ചിൽ കോറ്റാത്തൂരാണ് ജേതാക്കൾ. വൻമഴി പള്ളിയോടത്തിനാണ് രണ്ടാം സ്ഥാനം. മികച്ച രീതിയിൽ പാടിതുഴഞ്ഞ ചെന്നിത്തല പള്ളിയോടത്തിനാണ് ആർ ശങ്കർ മെമ്മോറിയൽ ട്രോഫി.
35 പള്ളിയോടങ്ങൾ എ ബാച്ചിലും 16 പള്ളിയോടങ്ങൾ ബി ബാച്ചിലും മത്സരിച്ചു. തുടർച്ചയായ രണ്ടാം തവണയാണ് മേലുകര ജേതാക്കളാകുന്നത്.
ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണനാണ് വള്ളംകളി ഉദ്ഘാടനം ചെയ്തത്. ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ, സംസ്ഥാനമന്ത്രിമാരായ രമേശ് ചെന്നിത്തല, മോൻസ് ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.
വൈകിട്ട് മൂന്നിനാണ് മത്സര വള്ളംകളി ആരംഭിച്ചത്. 51 പള്ളിയോടങ്ങളാണ് (എ ബാച്ചിൽ 35, ബി ബാച്ചിൽ 16) മത്സരത്തിൽ പങ്കെടുത്തത്. എ, ബി ബാച്ചുകളിൽ ഒന്നാംസ്ഥാനം നേടുന്നവർക്ക് മന്നം ട്രോഫിയും മികച്ച രീതിയിൽ പാടി തുഴയുന്നവർക്ക് ആർ ശങ്കർ മെമ്മോറിയൽ ട്രോഫിയുമാണ് നൽകുന്നത്.
പ്രസിദ്ധമായ അഷ്‌ടമിരോഹിണി വള്ളസദ്യ സെപ്‌തംബർ നാലിന് ക്ഷേത്രമുറ്റത്ത് നടക്കും. അരലക്ഷത്തോളം പേർ പങ്കെടുക്കുന്ന സദ്യ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ ഉദ്ഘാടനം ചെയ്യും. സെപ്‌തംബർ 16 വരെയാണ് വള്ളസദ്യ









0 comments