Deshabhimani

അണ്ടർ 23 വനിതാ ട്വൻ്റി20 ചാമ്പ്യൻഷിപ്പ്; ബിഹാറിനെ തോല്‍പിച്ച് കേരളം

Under 23 kerala team

അണ്ടർ 23 കേരളം വനിതാ ടീം

വെബ് ഡെസ്ക്

Published on Nov 14, 2026, 09:22 PM | 1 min read

റായ്പൂർ : അണ്ടർ 23 വനിതാ ട്വന്റി20 ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വിജയത്തുടക്കം. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ കേരളം ആറ് വിക്കറ്റിന് ബിഹാറിനെ തോൽപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ബിഹാർ 18.4 ഓവറിൽ 65 റൺസിന് ഓൾഔട്ടായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 10.3 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.


ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബിഹാറിന്റെ ബാറ്റിങ് നിര തുടക്കത്തിൽ തന്നെ തകർന്നടിഞ്ഞു. നാല് വിക്കറ്റിന് ആറ് റൺസെന്ന നിലയിലായിരുന്ന ബിഹാറിനെ 28 റൺസെടുത്ത യഷിത സിങ്ങിന്റെ ഇന്നിങ്സാണ് 65ൽ എത്തിച്ചത്. യഷിതയ്ക്ക് പുറമെ 15 റൺസെടുത്ത തേജസ്വസി കുമാർ മാത്രമാണ് ബിഹാർ നിരയിൽ രണ്ടക്കം കടന്നത്.


കേരളത്തിന് വേണ്ടി നിയതി ആർ മഹേഷ് മൂന്നും സി വി അനുഷ്ക രണ്ടും വിക്കറ്റുകൾ വീഴ്ത്തി. മൂന്ന് ഓവറിൽ രണ്ട് റൺസ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് വീഴ്ത്തിയ നിയ നസ്നീന്റെ പ്രകടനവും ശ്രദ്ധേയമായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 57 പന്തുകൾ ബാക്കിനിൽക്കെ വിജയിച്ചു. കേരളത്തിന് വേണ്ടി അമീറ ബീഗവും വി ജെ ജോഷിതയും 19 റൺസ് വീതം നേടി. അന്യ പ്രദീപ് 14 റൺസെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

iffk

02

print edition ചലച്ചിത്ര അക്കാദമി ജീവനക്കാരെ ഒഴിവാക്കുന്നു; 
മേള പ്രതിസന്ധിയിലേക്ക്‌
PF Pension

03

print edition ബാങ്ക്‌ അക്ക‍ൗണ്ട്‌ വഴിയാക്കുന്നതിൽ ആശങ്ക; ഉ‍ൗരുവാസികൾക്ക്‌ പെൻഷൻ കിട്ടാക്കനിയാകും
exam writing

04

print edition കേരളത്തിന്റെ പ്രവേശന പരീക്ഷകൾ നീറ്റിനും മാതൃകയെന്ന്‌ വിദഗ്‌ധസമിതി
Kaladi University

05

print edition കരുത്താർജിച്ച്‌ മുന്നോട്ട്‌: സംസ്‌കൃത സർവകലാശാല സമരം 111–ാം ദിനത്തിലേക്ക്‌
deshabhimani section

Recommended

Deshabhimani
Home