കെസിഎൽ ആവേശ ക്രിക്കറ്റ്: കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് 159 റൺസ് വിജയലക്ഷ്യം; തിളങ്ങി വത്സൽ ഗോവിന്ദ്

ടീം കൊച്ചി ബ്ലൂ ടൈഗേഴ്‌സ്| Photo:KCA
തിരുവനന്തപുരം : കേരള പ്രീമിയർ ലീഗിൽ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെതിരെ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 158 റൺസ് നേടി. 77 റൺസെടുത്ത ഓപ്പണർ വത്സൽ ഗോവിന്ദിന്റെയും 46 റൺസെടുത്ത അഭിഷേക് ജെ നായരുടെയും മികച്ച ബാറ്റിങ് പ്രകടനമാണ് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കൊല്ലത്തിന് മികച്ച തുടക്കമാണ് ഓപ്പണർമാർ നൽകിയത്. വത്സൽ ഗോവിന്ദ് 46 പന്തിൽ 8 ഫോറും 3 സിക്സും അടക്കം 77 റൺസ് നേടി റണ്ണൗട്ടായി. അഭിഷേക് ജെ നായർ 31 പന്തിൽ 5 ഫോറും ഒരു സിക്സുമടക്കം 46 റൺസെടുത്ത് പുറത്തായി.
അജ്നാസ് എം (2), ആനന്ദ് കൃഷ്ണൻ (2), അർജുൻ വേണുഗോപാൽ (1), പ്രീതിഷ് പവൻ (5), അഖിൽ കെ.ജി (8), അമൽ എ.ജി (3), വിജയ് എസ് വിശ്വനാഥ് (1) എന്നിവർ വേഗത്തിൽ പുറത്തായി.
കൊച്ചി ബ്ലൂ ടൈഗേഴ്‌സിനായി ബൗളിങ്ങിൽ ജെറിൻ പിഎസ്, കാർത്തിക് ബി നായർ, ബേസിൽ തമ്പി, എൻ മുഹമ്മദ് ആഷിക് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് 1.4 ഓവറിൽ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 5 റൺസ് എന്ന നിലയിലാണ്.









0 comments