ad
Deshabhimani

നേപ്പാൾ മിന്നൽ പ്രളയം

അതിര്‍ത്തി കടന്നെത്തുന്ന ദുരന്തം: തിബത്തിൽ 500 പേരെ കാണാനില്ല, ബിഹാറിലും യുപിയിലും ആശങ്ക

nepal
വെബ് ഡെസ്ക്

Published on Aug 27, 2026, 04:18 PM | 2 min read

ലാസ: നേപ്പാൾ തിബത്ത് അതിര്‍ത്തി മേഖലയിൽ ഉണ്ടായ വിനാശകരമായ മിന്നൽ പ്രളയത്തിലും മണ്ണിടിച്ചിലിലും തിബത്തിലും വൻ നാശനഷ്ടം. ചൈനീസ് ഭാഗത്തുള്ള തിബത്ത് സ്വയംഭരണ പ്രദേശത്ത് 588 പേരെയാണ് ഇനിയും കണ്ടെത്താൻ കഴിയാതെ തുടരുന്നത്. മൂന്നു മരണങ്ങളാണ് സ്ഥിരീകരിക്കാൻ കഴിഞ്ഞത്. ദുരന്ത മേഖലയ്ക്ക് ചേര്‍ന്നുള്ള നദീതടങ്ങളിലെ ബിഹാര്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലും ആശങ്ക ഉയര്‍ന്നു നിൽക്കുന്നു.


നേപ്പാൾ അതിരിൽ ഒരു ഭാഗത്തു നിന്നും ആരംഭിച്ച് തിബത്തിലെ ഗൈറോങ് പോർട്ടിലേക്ക് പതിച്ച മണ്ണും മലവെള്ളവുമാണ് തിബത്തിൽ ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചത്. നേപ്പാളിലും തിബത്തിലുമായി എത്തിയ സന്ദര്‍ശകരിൽ 30 രാജ്യങ്ങളിൽ നിന്നുള്ളവര്‍ ദുരന്തത്തിന് ഇരയായിട്ടുണ്ട്. ഇവരിൽ വിനോദസഞ്ചാരികളും തീര്‍ത്ഥാടകരും കച്ചവടക്കാരും ഉൾപ്പെടുന്നു.


ദുരന്തമേഖലയിൽ നിന്ന് 260 വിദേശികളെ കാണാതായിട്ടുണ്ടെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ലിൻ ജിയാൻ അറിയിച്ചു. ഇതിനുപുറമേ, നേപ്പാൾ ഭാഗത്ത് നൂറോളം ചൈനീസ് പൗരന്മാരെയും കാണാതായിട്ടുണ്ട്.

ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ വെസ്റ്റേൺ തിയേറ്റർ കമാൻഡിന്റെ നേതൃത്വത്തിൽ രാക്ഷാ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. Y-20 ഗതാഗത വിമാനങ്ങളിൽ സൈനിക സംഘങ്ങളും എഞ്ചിനീയറിംഗ്, മെഡിക്കൽ ടീമുകളും സംഭവസ്ഥലത്തേക്ക് തിരിച്ചു.


റോഡുകളും പാലങ്ങളും തകര്‍ന്നതും വൈദ്യുതി വിഛേദിക്കപ്പെട്ടതും രക്ഷാ പ്രവര്‍ത്തനവും ആശയവിനിമയവും കടുപ്പമേറിയതാക്കുന്നു. ഇതോടൊപ്പം കനത്ത മഴയും തണുപ്പും തുടരുന്ന സാഹചര്യവുമാണ്. നേപ്പാളിൽ ഏകദേശം 1500 പേരെ എങ്കിലും ഇനിയും കണ്ടെത്താനുണ്ട്. 270 മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്.



ദുരന്തമായി പൊട്ടിത്തെറിക്കുന്ന

മഞ്ഞുതടാകങ്ങൾ


ഹിമാലയൻ നദീതടങ്ങളിൽ വൻനാശനഷ്ടങ്ങൾക്ക് കാരണമായേക്കാവുന്ന 47 തടാകങ്ങളുണ്ട്. മഞ്ഞു തടങ്ങളുടെ പൊട്ടിത്തെറി അഥവാ ഗ്ലോഫ് (Glacial Lake Outburst Floods - GLOFs) എന്നാണ് ദുരന്തമുണ്ടാക്കുന്ന ഈ പ്രതിഭാസത്തിന് പേര്. മഞ്ഞുമലകൾ ഇടിഞ്ഞു വീണ് തടാകങ്ങളിൽ ഉരുകുകയും അണക്കെട്ടുകൾ തകരുന്ന പോലെ പൊട്ടിത്തെറിച്ച് നാശനഷ്ടങ്ങൾക്ക് കാരണമാക്കുകയും ചെയ്യുന്നതാണിത്. ഉരുൾ പൊട്ടലും മിന്നൽ പ്രളയവുമാണ് ഇതിന്റെ ഫലം.


'ഇന്റർനാഷണൽ സെന്റർ ഫോർ ഇന്റഗ്രേറ്റഡ് മൗണ്ടൻ ഡെവലപ്‌മെന്റും' (ICIMOD) നേപ്പാൾ സർക്കാരും ചേർന്ന് നടത്തിയ പഠനത്തിലാണ് 47 തടാകങ്ങൾ തിരിച്ചറിഞ്ഞത്. ഈ തടാകങ്ങളഇൽ 21 എണ്ണം നേപ്പാളിലും 25 എണ്ണം തിബത്തിലുമാണ്. ലോകത്തിലെ തന്നെ ഉയരം കൂടിയ നഗരമാണ് തിബത്ത്.


ബിഹാറിലും യു പിയിലും

ആശങ്കയുടെ പെരുക്കം


നേപ്പാളിലേക്ക് ഒഴുകിയെത്തുന്ന പ്രധാന നദികളുടെ ഉറവിടങ്ങളിൽ സ്ഥിതി ചെയ്യുന്ന ഈ അടയാളപ്പെടുത്തിയ തടാകങ്ങൾ തകർന്നാൽ നദീതീരത്തുള്ള ഗ്രാമങ്ങളും ജലവൈദ്യുത പദ്ധതികളും പൂർണമായി തകരാൻ സാധ്യതയുണ്ട്. എക്കാലവും ഇവ ഭീഷണിയാണ്.


ദുരന്ത സാധ്യതയുടെ 85 ശതമാനത്തിലധികവും കോശി, ബാഗ്മതി നദീതടങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. തിബത്തിലും നേപ്പാളിലുമായി സ്ഥിതി ചെയ്യുന്ന ഹിമാലയൻ നിരകളിൽ നിന്നാണ് കോശി നദി ഉത്ഭവിക്കുന്നത്. നേപ്പാളിലൂടെ ഒഴുകി ഈ നദി നേരിട്ട് എത്തുന്നതും വൻതോതിൽ പ്രളയം സൃഷ്ടിക്കുന്നതും ഇന്ത്യയിലെ ബിഹാർ സംസ്ഥാനത്താണ്. കോശി ബിഹാറിന്റെ കണ്ണുനീര്‍ എന്നറിയപ്പെടുന്നു. ഈ നദി ബിഹാറിലെ സുപോൾ, സഹർസ, മധേപുര, പൂർണിയ തുടങ്ങിയ വടക്കൻ ജില്ലകളിൽ വലിയ ഭീഷണിയാണ്. കോശി ബാരേജ് വഴിയാണ് വെള്ളം ബിഹാറിലേക്ക് കുതിച്ചെത്തുന്നത്.


ഇതോടൊപ്പം കര്‍ണാലി, ഗണ്ഡകി തടാകങ്ങൾ തകര്‍ന്നാൽ യു പിയെ നന്നായി ബാധിക്കും. കര്‍ണാലി നദിയാണ് ഘാഗ്ര എന്ന പേരിൽ അയോധ്യ, ഗോരഖ്‌പൂർ, ബല്ലിയ തുടങ്ങിയ ജില്ലകൾ വഴി ഒഴുകുന്നത്. കോശി-ബാഗ്മതി തടാക ദുരന്തം ബിഹാറിനെ ഉലയ്ക്കുമ്പോൾ, അതിനോടൊപ്പമുള്ള കർണാലി-ഗന്ധക് നദീതടങ്ങളിലെ അപകടസാധ്യതയാണ് ഉത്തർപ്രദേശിന് ഏറ്റവും വലിയ ഭീഷണി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home