ad
Deshabhimani

കൊളംബോ ടെസ്റ്റിൽ സമനില പിടിച്ചെടുത്ത് ശ്രീലങ്ക, ഇന്ത്യക്ക് പരമ്പര 1-0

Dinusha

സോണാൽ ദിനുഷ Photo: Getty images

വെബ് ഡെസ്ക്

Published on Aug 27, 2026, 05:12 PM | 1 min read

കൊളംബോ : ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ വീരോചിതമായി പൊരുതിയ ശ്രീലങ്ക സമനില പിടിച്ചെടുത്തു. ഇന്ത്യയുടെ കൂറ്റൻ സ്കോറിന് മുന്നിൽ ഫോളോ ഓൺ ചെയ്ത ശേഷം രണ്ടാം ഇന്നിങ്സിൽ മധ്യനിരയുടെയും വാലറ്റത്തിന്റെയും പോരാട്ടവീര്യമാണ്‌ ലങ്കയെ തുണച്ചത്‌. രണ്ടാം ഇന്നിങ്സിൽ ശ്രീലങ്ക 9 വിക്കറ്റ് നഷ്ടത്തിൽ 429 റൺസ് എന്ന നിലയിൽ നിൽക്കെ ടെസ്‌റ്റിന്‌ വിരാമമായി. ആദ്യ ടെസ്റ്റിൽ വിജയിച്ച ഇന്ത്യ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര (1-0) സ്വന്തമാക്കി.


രണ്ടാം ഇന്നിങ്സിൽ സോണാൽ ദിനുഷയുടെ നിർണായക സെഞ്ചുറിയും (108), പസിന്ദു സൂരിയബണ്ഡാര (92), കമിന്ദു മെൻഡിസ് (55) എന്നിവരുടെ അർധസെഞ്ചുറികളുമാണ് ശ്രീലങ്കയ്ക്ക് കരുത്തായത്. കേശര നുവാന്ത 46 റൺസും നേടി.


ഇന്ത്യയ്ക്കായി മാനവ് സുതാറും രവീന്ദ്ര ജഡേജയും 3 വിക്കറ്റുകൾ വീതം വീഴ്ത്തി. പ്രസിദ്‌ കൃഷ്ണ, മുഹമ്മദ് സിറാജ്, ശരൺഷ് ജയിൻ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.


ദേവദത്ത് പടിക്കലിന്റെയും (117) ധ്രുവ് ജുറെലിന്റെയും (115 നോട്ടൗട്ട്) സെഞ്ചുറികളുടെ കരുത്തിൽ ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തിൽ 503 റൺസെടുത്ത് ഒന്നാം ഇന്നിങ്സ്‌ ഡിക്ലെയർ ചെയ്‌തിരുന്നു. റിഷഭ് പന്ത് (63), ശുഭ്മൻ ഗിൽ (50), യശസ്വി ജയ്‌സ്വാൾ (45), രവീന്ദ്ര ജഡേജ (43) എന്നിവരും മികച്ച പ്രകടനം നടത്തി. മറുപടിക്കിറങ്ങിയ ശ്രീലങ്കയുടെ ആദ്യ ഇന്നിങ്സ് 290 ൽ അവസാനിച്ചതോടെയാണ് ഇന്ത്യ അവരെ ഫോളോ ഓണിന് അയച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home