ചരിത്രം കുറിച്ച് ജമ്മു; രഞ്ജിയിൽ കന്നി കിരീടം

ഹുബള്ളി(കർണാടക): രഞ്‌ജിട്രോഫി ക്രിക്കറ്റിൽ ചരിത്രമെഴുതി ജമ്മുകശ്‌മീർ. കർണാടകക്കെതിരായ ഫൈനൽ സമനിലയായതോടെ ഒന്നാം ഇന്നിങ്സ് ലീഡ് മികവിലാണ് ജമ്മു കന്നിക്കിരീടം ചൂടിയത്. സ്‌കോർ: ജമ്മുകശ്‌മീർ 584, 342/4d; കർണാടക 293.
186/4 എന്ന നിലയിൽ അഞ്ചാം ദിനം ബാറ്റിങ് ആരംഭിച്ച ജമ്മു 156 റൺസ് കൂടി കൂട്ടിചേർത്താണ് ഡിക്ലർ ചെയ്തത്. സെഞ്ചുറിയുമായി ഓപ്പണർ ഖമ്രാൻ ഇഖ്‌ബാലും (160) സഹിൽ ലോട്രയും (101) പുറത്താകാതെ നിന്ന് നടത്തിയ മിന്നും പ്രകടനമാണ് ടീമിന് കരുത്തായത്. അഞ്ചാം വിക്കറ്റിൽ ഇരുവരും കൂറ്റൻ കൂട്ടുകെട്ട് പടുത്തുയർത്തിയതോടെ കർണാടക കളി കൈവിട്ടു.
ഒന്നാം ഇന്നിങ്സിൽ 584 റണ്‍സാണ് ജമ്മു അടിച്ചു കൂട്ടിയത്. മറുപടിക്കെത്തിയ കർണാടകക്കായി സെഞ്ചുറി നേടിയ മായങ്ക് അഗർവാൾ (160) മാത്രമാണ് 160 പൊരുതിയത്. പേസർ അക്വിബ് നബിയുടെ അഞ്ച് വിക്കറ്റ് പ്രകടനമാണ് ജമ്മുവിന് ഒന്നാം ഇന്നിങ്സ് ലീഡ് നൽകിയത്. ഇൗ സീസണിൽ 60 വിക്കറ്റുമായി ഒന്നാമതാണ്. സുനിൽകുമാറും യുധ്‌വീർ സിങും രണ്ട് വിക്കറ്റ് വീതം നേടി.
291 റൺസിന്റെ കൂറ്റൻ ലീഡ് നേടയതോടെ കർണാടകയെ ഫോളോ ഓണിന് വിടാതെ ജമ്മു ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.










0 comments