ad
Deshabhimani

ഐപിഎൽ ക്രിക്കറ്റ്‌ പ്ലേഓഫ്‌

print edition ഒറ്റസ്ഥാനം, അഞ്ച്‌ കളി ബാക്കി

ipl playoffs
വെബ് ഡെസ്ക്

Published on May 21, 2026, 01:59 AM | 1 min read

മുംബൈ : ഐപിഎൽ ക്രിക്കറ്റിൽ അഞ്ച്‌ കളി ശേഷിക്കെ ഒരു പ്ലേഓഫ്‌ സ്ഥാനത്തിനായാണ്‌ പോരാട്ടം. നിലവിലെ ചാമ്പ്യൻ റോയൽ ചലഞ്ചേഴ്‌സ്‌ ബംഗളൂരു, മുൻ ജേതാക്കളായ ഗുജറാത്ത്‌ ടൈറ്റൻസ്‌, സൺറൈസേഴ്‌സ്‌ ഹൈദരാബാദ്‌ എന്നിവ പ്ലേഓഫ്‌ ഉറപ്പിച്ചു. ആദ്യ നാലിൽ എത്താൻ രാജസ്ഥാൻ റോയൽസും പഞ്ചാബ്‌ കിങ്സുമാണ്‌ ഇഞ്ചോടിഞ്ച്‌ പോരാടുന്നത്‌. മുംബൈ ഇന്ത്യൻസും ലഖ്‌ന‍ൗ സൂപ്പർ ജയന്റ്‌സും പുറത്തായി. 10 ടീമുകൾക്കും ഒരു കളിയാണ്‌ ബാക്കി.


ബംഗളൂരുവിന്‌ 13 കളിയിൽ ഒമ്പത്‌ ജയവും നാല്‌ തോൽവിയുമടക്കം 18 പോയിന്റുണ്ട്‌. ഗുജറാത്തിന്‌ എട്ട്‌ ജയവും അഞ്ച്‌ തോൽവിയുമായി 16 പോയിന്റ്‌. ഹൈദരാബാദിനും അത്രയും പോയിന്റാണുള്ളത്‌. രാജസ്ഥാന്‌ ഏഴ്‌ ജയവും ആറ്‌ തോൽവിയുമടക്കം 14 പോയിന്റുണ്ട്‌. ഞായറാഴ്‌ച മുംബൈ ഇന്ത്യൻസിനെ തോൽപ്പിച്ചാൽ പ്ലേഓഫിലേക്ക്‌ മുന്നേറാം.


പഞ്ചാബിന്‌ ആറ്‌ വീതം ജയവും തോൽവിയുമടക്കം 13 പോയിന്റ്‌. ഒരു കളി മഴയെത്തുടർന്ന്‌ ഉപേക്ഷിച്ചത്‌ തിരിച്ചടിയായി. ശനിയാഴ്‌ച ലഖ്‌ന‍ൗവിനെ തോൽപ്പിച്ചാൽ മാത്രം പോര, രാജസ്ഥാൻ തോൽക്കുകയും വേണം. 12 പോയിന്റ്‌ വീതമുള്ള ചെന്നൈ സൂപ്പർ കിങ്‌സിനും ഡൽഹി ക്യാപിറ്റൽസിനും ജയംകൊണ്ട്‌ മാത്രം കാര്യമില്ല.


നാല്‌ ടീമുകൾക്കാണ്‌ പ്ലേഓഫിലേക്ക്‌ അവസരം. ആദ്യ രണ്ട്‌ സ്ഥാനക്കാർ 26ന്‌ ഒന്നാം ക്വാളിഫയറിൽ ഏറ്റുമുട്ടും. ജയിക്കുന്നവർ ഫൈനലിലെത്തും. മൂന്നും നാലും സ്ഥാനക്കാർ തമ്മിലാണ്‌ 27ന്‌ എലിമിനേറ്റർ. ഒന്നാം ക്വാളിഫയർ തോറ്റ ടീമും എലിമിനേറ്റർ ജയിച്ച ടീമും തമ്മിൽ 29ന്‌ രണ്ടാം ക്വാളിഫയർ. അതിലെ വിജയി 31ന്‌ നടക്കുന്ന ഫൈനലിലേക്ക്‌ മുന്നേറും.

ബാക്കി കളികൾ

ഇന്ന്‌ ഗുജറാത്ത്‌ x ചെന്നൈ

നാളെ ഹൈദരാബാദ്‌xബംഗളൂരു

ശനി പഞ്ചാബ്‌ x ലഖ്‌ന‍ൗ

ഞായർ മുംബെെ x രാജസ്ഥാൻ, കൊൽക്കത്ത x ഡൽഹി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home