ad
Deshabhimani

ഹൈദരാബാദിനോട് തോറ്റിട്ടും പോയിന്റ് പട്ടികയിൽ ഒന്നാമതായി ആർസിബി; ക്വാളിഫയറിൽ ഗുജറാത്തുമായി പോരാട്ടം

rcb vs srh

Photo Credit: BCCI

വെബ് ഡെസ്ക്

Published on May 23, 2026, 10:26 AM | 2 min read

ഹൈദരാബാദ്: അവസാന ലീഗ് മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനോട് തകർന്നടിഞ്ഞിട്ടും പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി റോയൽ ചലഞ്ചേഴ്സ് ബംഗളൂരു. വെള്ളിയാഴ്ച രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 55 റൺസിന്റെ വലിയ തോൽവിയാണ് ആർസിബി വഴങ്ങിയത്. എന്നാൽ മികച്ച നെറ്റ് റൺറേറ്റിന്റെ കരുത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ പിന്നിലാക്കി അവർ ഐപിഎൽ 2026 സീസണിലെ ടേബിൾ ടോപ്പർമാരായി.


ഹൈദരാബാദിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ സൺറൈസേഴ്സ് നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 255 റൺസെന്ന കൂറ്റൻ സ്കോറാണ് പടുത്തുയർത്തിയത്. 79 റൺസ് നേടിയ ഓപ്പണർ ഇഷാൻ കിഷനാണ് ആതിഥേയരുടെ ടോപ്പ് സ്കോറർ. അഭിഷേക് ശർമ്മ (56), ഹെൻറിച്ച് ക്ലാസൻ (51) എന്നിവരുടെ അർധസെഞ്ചുറികളും ഹൈദരാബാദിന് വമ്പൻ സ്കോർ സമ്മാനിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. ബംഗളൂരു നിരയിൽ ഈഷാൻ കലിംഗ 4 ഓവറിൽ 33 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി.


മറുപടി ബാറ്റിംഗിനിറങ്ങിയ ആർസിബിക്ക് നിശ്ചിത ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 200 റൺസെടുക്കാനേ സാധിച്ചുള്ളൂ. നായകൻ രജത് പട്ടിദാർ 39 പന്തിൽ 56 റൺസെടുത്ത് മുന്നിൽ നിന്ന് നയിച്ചെങ്കിലും ലക്ഷ്യം ഏറെ അകലെയായിരുന്നു. 41 റൺസുമായി പുറത്താകാതെ നിന്ന ക്രുണാൽ പാണ്ഡ്യയും മികച്ച പോരാട്ടം കാഴ്ചവെച്ചു. തോൽവി നേരിട്ടെങ്കിലും റൺറേറ്റിലെ മേധാവിത്വം (+0.783) പ്ലേഓഫിൽ ആർസിബിക്ക് ഒന്നാം സ്ഥാനം കാത്തുസൂക്ഷിക്കാൻ തുണയായി.


നിലവിൽ ലീഗ് ഘട്ടം പൂർത്തിയായപ്പോൾ ബംഗളൂരുവിനും രണ്ടാം സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റൻസിനും 14 മത്സരങ്ങളിൽ നിന്ന് 18 പോയിന്റ് വീതമാണുള്ളത്. 9 വിജയങ്ങളുമായി 18 പോയിന്റ് തന്നെയുള്ള സൺറൈസേഴ്സ് ഹൈദരാബാദ് റൺറേറ്റിന്റെ കുറവ് മൂലം മൂന്നാം സ്ഥാനത്തായി. ആദ്യ രണ്ട് സ്ഥാനങ്ങൾ ഉറപ്പിച്ചതോടെ മേയ് 26-ന് ധർമ്മശാലയിൽ നടക്കുന്ന ക്വാളിഫയർ 1 പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും ഗുജറാത്ത് ടൈറ്റൻസും തമ്മിൽ ഏറ്റുമുട്ടും.


അതേസമയം, പ്ലേഓഫിലെ നാലാമത്തെയും അവസാനത്തെയും സ്ഥാനത്തിനായുള്ള പോരാട്ടം മുറുകുകയാണ്. റിയാൻ പരാഗ് നയിക്കുന്ന രാജസ്ഥാൻ റോയൽസ് നിലവിൽ 14 പോയിന്റുമായി നാലാം സ്ഥാനത്തുണ്ട്. അവസാന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ പരാജയപ്പെടുത്തിയാൽ രാജസ്ഥാന് പ്ലേഓഫ് ഉറപ്പിക്കാം. പഞ്ചാബ് കിങ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ഡൽഹി ക്യാപിറ്റൽസ് എന്നീ ടീമുകളും അവസാന നാലിലെത്താൻ ഗണിതശാസ്ത്രപരമായ സാധ്യതകളോടെ തൊട്ടുപിന്നാലെയുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home