കീം എൻജിനീയറിങ് ഒന്നാം അലോട്ട്‌മെന്റ്: 12 വരെ ഫീസ് അടയ്‌ക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനീയറിങ് (കീം 2026) കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന്റെ ഒന്നാംഘട്ട അലോട്ട്‌മെന്റ് ലഭിച്ചവർക്ക് 12ന് വൈകിട്ട് നാല് വരെ ഓൺലൈനായി ഫീസ് അടയ്‌ക്കാം. ആകെ 29,923 പേർക്കാണ് ഒന്നാം ഘട്ടത്തിൽ അലോട്ട്‌മെന്റ് ലഭിച്ചത്. വിദ്യാർഥികൾ കോളേജിൽ ഹാജരായി പ്രവേശനം നേടേണ്ടതില്ല. ഫീസ് ഒടുക്കാത്തവരുടെ അലോട്ട്‌മെന്റും ഹയർ ഓപ്‌ഷനുകളും റദ്ദാക്കപ്പെടും. അലോട്ട്‌മെന്റ് വിവരങ്ങൾ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.










0 comments