ad
Deshabhimani

print edition ഐപിഎൽ ക്രിക്കറ്റ്; സൂപ്പറായി ലഖ്നൗ

IPL.jpg

ബംഗളൂരുവിനെതിരെ സെഞ്ചുറി നേടിയ ലഖ്നൗ ഓപ്പണർ മിച്ചെൽ മാർഷിന്റെ ആഹ്ലാദം. പിന്നിൽ നിക്കൊളാസ് പുരാൻ

വെബ് ഡെസ്ക്

Published on May 08, 2026, 02:10 AM | 1 min read

ലഖ്‌ന‍ൗ: മഴക്കളി ചൂടാക്കി മിച്ചെൽ മാർഷും ലഖ്‌ന‍ൗ സൂപ്പർ ജയന്റ്‌സും. ഐപിഎൽ ക്രിക്കറ്റിൽ റോയൽ ചലഞ്ചേഴ്‌സ്‌ ബംഗളൂരുവിനെ ഒമ്പത് റണ്ണിന് തോൽപ്പിച്ചു. മഴകാരണം 19 ഓവറായി ചുരുക്കിയ കളിയിൽ ലഖ്നൗ നേടിയത്‌ മൂന്ന്‌ വിക്കറ്റ്‌ നഷ്‌ടത്തിൽ 209 റൺ. സെഞ്ചുറി നേടിയ ഓപ്പണർ മാർഷ്‌ 56 പന്തിൽ 111 റണ്ണെടുത്തു.


ഒമ്പത്‌ വീതം ഫോറും സിക്‌സറുമടിച്ചു. മഴനിയമപ്രകാരം ബംഗളൂരുവിന്റെ വിജയലക്ഷ്യം 213 റണ്ണായി പുതുക്കി. എന്നാൽ 203/6ൽ ഒതുങ്ങി. മഴയെത്തുടർന്ന്‌ മൂന്ന്‌ തവണയാണ് കളി മുടങ്ങിയത്.


ഒമ്പത്‌ കളിയിൽ രണ്ട്‌ ജയം മാത്രമുണ്ടായിരുന്ന ലഖ്‌ന‍ൗവിന്‌ പുറത്താകാതിരിക്കാൻ ജയം അനിവാര്യമായിരുന്നു. അവസാന ആറ്‌ കളിയിലും തോൽവിയാണ്‌. ജയത്തോടെ പുറത്താകൽ ഭീഷണി താൽക്കാലികമായി ഒഴിവാക്കി. ടോസ്‌ നേടിയ ബംഗളൂരു ക്യാപ്‌റ്റൻ പന്തെറിയാൻ തീരുമാനിക്കുകയായിരുന്നു.


ഭുവനേശ്വർ കുമാറിന്റെ ആദ്യ ഓവറിൽ അഞ്ച്‌ റൺ മാത്രം. ജോഷ്‌ ഹാസിൽവുഡിന്റെ രണ്ടാം ഓവറിൽ സിക്‌സറടിച്ച്‌ മാർഷ്‌ കളി ചൂടാക്കിയെങ്കിലും മഴയെത്തി. 15 മിനിറ്റിനുശേഷം കളി പുനരാരംഭിച്ചപ്പോൾ മാർഷ്‌ അടി തുടങ്ങി. സ്‌കോർ അഞ്ച്‌ ഓവറിൽ 56 ആയി. പവർപ്ലേയിൽ സ്‌കോർ 68. അപ്പോഴേക്കും മഴ വീണ്ടുമെത്തി.


അർഷിൻ കുൽക്കർണിയും (24 പന്തിൽ 17) നിക്കൊളാസ്‌ പുരാനും(23 പന്തിൽ 38) പുറത്തായി. ക്യാപ്‌റ്റൻ ഋഷഭ്‌ പന്തും (10 പന്തിൽ 32 റൺ) എയ്‌ദൻ മാർക്രവും(1) പുറത്തായില്ല. 20 പന്തിൽ അർധസെഞ്ചുറി നേടിയ ഓസ്‌ട്രേലിയൻ താരം മാർഷിന്റെ സെഞ്ചുറി 49 പന്തിലാണ്‌.


മറുപടിയിൽ വിരാട് കോഹ്--ലി (0), ജേകബ് ബെതെൽ (4) എന്നിവരെ വേഗം നഷ്ടമായ ബംഗളൂരുവിനായി നായകൻ രജത് പാടിദാറും (31 പന്തിൽ 61) ദേവ്ദത്ത് പടിക്കലും (25 പന്തിൽ 34) ടിം ഡേവിഡും (17 പന്തിൽ 40) തിളങ്ങി. ജിതേഷ് ശർമയ്--ക്ക് നേടാനായത് ഒറ്റ റൺ മത്രം. ലഖ്നൗവിനായി പ്രിൻസ് യാദവ് മൂന്ന് വിക്കറ്റ് വീഴ്ത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home