ad
Deshabhimani

print edition അവസരം കാത്ത് 13 മലയാളി താരങ്ങൾ

ipl auction

സൽമാൻ നിസാർ, വിഘ്നേഷ് പുത്തൂർ, കെ എം ആസിഫ്

വെബ് ഡെസ്ക്

Published on Dec 16, 2025, 12:45 AM | 1 min read

മുംബൈ : താരലേലത്തിനുള്ള പട്ടികയിൽ 13 മലയാളികൾ. പേസ്‌ ബ‍ൗളർ കെ എം ആസിഫിന്റെ അടിസ്ഥാനവില 40 ലക്ഷമാണ്‌. മുമ്പ്‌ ചെന്നൈ സൂപ്പർ കിങ്സ്‌ ടീമിലുണ്ടായിരുന്ന ആസിഫിന്‌ സയ്യിദ്‌ മുഷ്‌താഖ്‌ ടൂർണമെന്റിലെ മികച്ച പ്രകടനമാണ്‌ രക്ഷയായത്‌. ആറ്‌ കളിയിൽ 15 വിക്കറ്റ്‌ നേടി. 30 ലക്ഷം രൂപ അടിസ്ഥാനവിലയിൽ വിഘ്‌നേഷ്‌ പുത്തൂർ, അഖിൽ സ്‌കറിയ, എൻ എം ഷറഫുദീൻ, ശ്രീഹരി നായർ, അഹമ്മദ്‌ ഇമ്രാൻ, അബ്‌ദുൽ ബാസിത്‌, രോഹൻ കുന്നുമ്മൽ, സൽമാൻ നിസാർ, ഏദൻ ആപ്പിൾ ടോം എന്നിവർ പട്ടികയിലുണ്ട്‌. തിരുവനന്തപുരം സ്വദേശി ജിക്കു ബ്രൈറ്റ്‌ അപ്രതീക്ഷിതമായി ഉൾപ്പെട്ടു. കഴിഞ്ഞ സീസണിൽ മുംബൈ ഇന്ത്യൻസിനായി നെറ്റ്‌സിൽ പന്തെറിഞ്ഞ ഓഫ്‌ സ്‌പിൻ ബ‍ൗളറാണ്‌. കേരളത്തിനായി ഒറ്റ മത്സരവും കളിച്ചിട്ടില്ല.


ടെന്നീസ്‌ ബോൾ ക്രിക്കറ്റ്‌ താരമാണ്‌ 27കാരൻ. 19 വയസുള്ള ഓപ്പണറാണ്‌ അഹമ്മദ്‌ ഇമ്രാൻ. സഞ്‌ജു സാംസണും വിഷ്‌ണുവിനോദുമാണ്‌ നിലവിൽ ഐപിഎൽ ടീമിലുള്ള മലയാളികൾ. രാജസ്ഥാൻ റോയൽസ്‌ ക്യാപ്‌റ്റനായിരുന്ന സഞ്‌ജു ഇത്തവണ ചെന്നൈ സൂപ്പർ കിങ്സിലാണ്‌. പഞ്ചാബ്‌ കിങ്‌സ്‌ വിഷ്‌ണുവിനെ നിലനിർത്തിയിരുന്നു. കഴിഞ്ഞ സീസണിൽ കളിച്ച മുംബൈ ഇന്ത്യൻസ്‌ സ്‌പിന്നർ വിഘ്‌നേഷിനെയും സൺറൈസേഴ്‌സ്‌ ഹൈദരാബാദ്‌ ബാറ്റർ സച്ചിൻ ബേബിയെയും ഒഴിവാക്കിയിരുന്നു. സച്ചിൻ ലേലപട്ടികയിൽ ഇല്ല. ഇരുപത്തിനാലുകാരനായ വിഘ്‌നേഷിനെ മുംബൈ നിലനിർത്തുമെന്നാണ്‌ കരുതിയിരുന്നത്‌. കഴിഞ്ഞ സീസണിൽ മലപ്പുറം സ്വദേശി അഞ്ച്‌ കളിയിൽ ആറ്‌ വിക്കറ്റ്‌ നേടി. എന്നാൽ പരിക്കിനെ തുടർന്ന്‌ പിൻവാങ്ങേണ്ടിവന്നു. ഇത്തവണ വൻ തുക നൽകി സ്വന്തമാക്കാൻ ടീമുകൾ രംഗത്തുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home