ഇന്ത്യൻ വനിതകൾക്ക് ജയം

ബ്രിസ്‌ബെയ്‌ൻ
ഓസ്‌ട്രേലിയൻ പര്യടനത്തിൽ ആദ്യ ജയം സ്വന്തമാക്കി ഇന്ത്യൻ വനിതകൾ. ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ കളിയിൽ ഓസീസ് എ ടീമിനെതിരെ മൂന്ന് വിക്കറ്റ് ജയമാണ് ഇന്ത്യൻ എ ടീം നേടിയത്. 215 റൺ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ എ ടീം 42 ഓവറിൽ ജയം നേടി. ആദ്യം ബാറ്റ് ചെയ്‌ത ഓസീസ് എ ടീം 47.5 ഓവറിൽ 214ന് പുറത്താകുകയായിരുന്നു.
യസ്‌തിക ഭാട്ടിയ (59), ഷഫാലി വർമ (36), ധാരാ ഗുജ്ജർ (31) എന്നിവർ ഇന്ത്യക്കായി പൊരുതി. രഘ്‌വി ബിസ്‌റ്റ് 25 റണ്ണുമായി പുറത്താകാതെനിന്നു.
ആദ്യം ബാറ്റ് ചെയ്‌ത ഓസീസിനെ 92 റണ്ണെടുത്ത അനിക ലിയറോയ്‌ഡ് ആണ് 200 കടത്തിയത്. മലയാളി താരം മിന്നു മണി രണ്ട് വിക്കറ്റെടുത്തു. പത്തോവറിൽ 38 റൺ വഴങ്ങിയായിരുന്നു നേട്ടം. ബാറ്റിങ്ങിന് ഇറങ്ങി ഒരു റണ്ണെടുക്കാനേ കഴിഞ്ഞുള്ളൂ. രാധാ യാദവ് മൂന്ന് വിക്കറ്റ് നേടി. മൂന്ന് മത്സര പരമ്പരയിലെ രണ്ടാമത്തേത് നാളെ നടക്കും. ട്വന്റി 20 പരമ്പരയിലെ മൂന്ന് കളിയും ഇന്ത്യ തോറ്റിരുന്നു.









0 comments