print edition ഇന്നറിയാം ; ഫിഫ ലോകകപ്പ് ഗ്രൂപ്പ് നറുക്കെടുപ്പ് ഇന്ന്

വാഷിങ്‌ടൺ
ഫുട്‌ബോൾ ലോകകപ്പിന്റെ ഗ്രൂപ്പുഘട്ട നറുക്കെടുപ്പ് ഇന്ന്. വാഷിങ്‌ടണിൽ ഇന്ത്യൻ സമയം രാത്രി 10.30നാണ് ചടങ്ങുകൾ ആരംഭിക്കുക. അടുത്ത വർഷം ജൂൺ 11 മുതൽ ജൂലൈ 19വരെയാണ് ലോകകപ്പ്. 48 ടീമുകൾ പങ്കെടുക്കുന്ന ആദ്യ ലോകകപ്പ്. അമേരിക്ക, മെക്‌സിക്കോ, കാനഡ രാജ്യങ്ങൾ സംയുക്തമായാണ് ആതിഥേയത്വം വഹിക്കുന്നത്.
ഇതുവരെ 42 ടീമുകളാണ് യോഗ്യത നേടിയത്. മാർച്ചിനുള്ളിൽ പ്ലേ ഓഫ് മത്സരങ്ങളിലൂടെ മറ്റ് ആറ് ടീമുകൾ കൂടി യോഗ്യത ഉറപ്പിക്കും.
ആകെ 12 ഗ്രൂപ്പുകൾ. ഓരോ ഗ്രൂപ്പിലും നാല് ടീമുകൾ. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാർ നോക്കൗട്ടിലേക്ക് മുന്നേറും. ഒപ്പം എട്ട് മികച്ച മൂന്നാംസ്ഥാനക്കാരും. ആകെ 32 ടീമുകൾ നോക്കൗട്ടിലെത്തും.
റാങ്കിങ്ങിന്റെ അടിസ്ഥാനത്തിൽ നാല് ഗ്രൂപ്പുകളായാണ് നറുക്കെടുപ്പിനുള്ള ടീമുകളെ തരംതിരിച്ചിരിക്കുന്നത്. ഇതിൽനിന്ന് എ തൊട്ട് എൽ ഗ്രൂപ്പുകളിലേക്ക് ടീമുകളെ നറുക്കിട്ടെടുക്കും. ആതിഥേയർ ആദ്യ ഗ്രൂപ്പിലാണ്.
ഗ്രൂപ്പ് 1: കാനഡ, മെക്‌സിക്കോ, അമേരിക്ക, സ്‌പെയ്‌ൻ, അർജന്റീന, ഫ്രാൻസ്, ഇംഗ്ലണ്ട്, ബ്രസീൽ, പോർച്ചുഗൽ, നെതർലൻഡ്‌സ്, ബൽജിയം, ജർമനി
ഗ്രൂപ്പ് 2: ക്രൊയേഷ്യ, മൊറോക്കോ, കൊളംബിയ, ഉറുഗ്വേ, സ്വിറ്റ്‌സർലൻഡ്, ജപ്പാൻ, സെനെഗൽ, ഇറാൻ, ദക്ഷിണ കൊറിയ, ഇക്വഡോർ, ഓസ്‌ട്രിയ, ഓസ്‌ട്രേലിയ
ഗ്രൂപ്പ് 3: നോർവേ, പാനമ, ഇൗജിപ്‌ത്, അൾജീരിയ, പരാഗ്വേ, സ്‌കോട്‌ലൻഡ്, ടുണീഷ്യ, ഐവറി കോസ്‌റ്റ്, ഉസ്‌ബെക്കിസ്ഥാൻ, ഖത്തർ, സൗദി അറേബ്യ, ദക്ഷിണാ-്രഫിക്ക
ഗ്രൂപ്പ് 4: ജോർദാൻ, കേപ് വെർദെ, ഘാന, കുറസാവോ, ഹെയ്‌തി, ന്യൂസിലൻഡ്, യൂറോപ്യൻ പ്ലേ ഓഫ് 1, 2, 3, 4, ഇന്റർ കോണ്ടിനെന്റൽ പ്ലേ ഓഫ് 1, 2
ഇംഗ്ലണ്ട് ഫുട്‌ബോൾ ടീം മുൻ താരം റിയോ ഫെർഡിനാന്റാണ് നറുക്കെടുപ്പ് പരിപാടികൾ കൈകാര്യം ചെയ്യുക.








0 comments