print edition ദിത്വ : ശ്രീലങ്കയിൽ മരണം 481

കൊളംബോ
ദ്വിത്വ ചുഴലിക്കാറ്റിനെത്തുടർന്ന് ശ്രീലങ്കയിൽ മരിച്ചവരുടെ എണ്ണം 481 ആയി. 345 പേരെ ഇനിയും കണ്ടെത്തിയിട്ടില്ലെന്ന് ദുരന്തനിവാരണ കേന്ദ്രം അറിയിച്ചു.
കാണാതായവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. ഇന്ത്യയിൽനിന്നുള്ള സൈനികർ രക്ഷാപ്രവർത്തനരംഗത്തുണ്ട്. ചികിത്സ നൽകാനായി ഇന്ത്യയിൽനിന്നുള്ള ഡോക്‌ടർമാരും ശ്രീലങ്കയിലുണ്ട്. സാധന സാമഗ്രികൾ ഇന്ത്യൻ വ്യോമസേനയുടെ എ സി 17 വിമാനത്തിൽ എത്തിച്ചുനൽകുന്നുമുണ്ട്.







0 comments