print edition മോദി സര്‍ക്കാരിന്റെ തൊഴിലാളിദ്രോഹ നയങ്ങള്‍ ; സംയുക്ത പ്രതിഷേധത്തിന് കർഷകത്തൊഴിലാളി സംഘടനകൾ

ന്യൂഡൽഹി
ലേബര്‍ കോഡുകള്‍, തൊഴിലുറപ്പ് പദ്ധതി തകർക്കൽ തുടങ്ങി മോദി സര്‍ക്കാരിന്റെ തൊഴിലാളി ദ്രോഹ നയങ്ങള്‍ക്കെതിരെ സംയുക്തമായി പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്ന് കർഷകത്തൊഴിലാളി സംഘടനകൾ. അഖിലേന്ത്യ കർഷകത്തൊഴിലാളി യൂണിയൻ, ബികെഎംയു, എഐഎആർഎൽഎ, എഐഎസ്‌കെഎസ്, എഐകെഎസ്‌യു എന്നീ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് രാജ്യവ്യാപകമായി- പ്രതിഷേധിക്കാൻ തീരുമാനിച്ചത്.
തൊഴിലുറപ്പ് പദ്ധതിയിൽ ഒക്‌ടോബർ 10 മുതൽ നവംബർ 14 വരെയുള്ള കാലയളവിൽ 27 ലക്ഷം തൊഴിലാളികളെ ഒഴിവാക്കിയെന്നാണ് റിപ്പോര്‍ട്ട്. പദ്ധതിക്കുള്ള ബജറ്റ് വിഹിതം തുടർച്ചയായി വെട്ടിക്കുറച്ച മോദി സർക്കാർ തൊഴിലുറപ്പ് പദ്ധതിയെ സാവധാനം തകർക്കുകയാണ്. തൊഴിലാളികളെ ചൂഷണം ചെയ്യാൻ നടപ്പാക്കിയ ലേബര്‍ കോഡുകള്‍ കർഷക തൊഴിലാളികളുടെ സ്ഥിതി കൂടുതൽ വഷളാക്കി. വൈദ്യുതിമേഖലയെ സ്വകാര്യവൽക്കരിക്കാനും ശ്രമങ്ങളും നടത്തുകയാണ്. ബിഹാറിൽ വീണ്ടും അധികാരത്തിലെത്തിയ എൻഡിഎ സർക്കാർ പാവപ്പെട്ടവരെ കുടിയൊഴിപ്പിക്കുന്നു.
ഇത്തരം ദ്രോഹനയങ്ങൾക്കെതിരെ കർഷകത്തൊഴിലാളികളെ അണിനിരത്തി സംയുക്ത പ്രക്ഷോഭം സംഘടിപ്പിക്കുമെന്നുംഅഖിലേന്ത്യ കർഷകത്തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി ബി വെങ്കിട്ട് വാർത്താസമ്മേളനത്തിൽ പറഞ്ഞു.







0 comments