print edition ബിഎൽഒമാരെ സഹായിക്കാൻ അധിക സ്‌റ്റാഫിനെ നിയമിക്കണം ; ഉത്തരവിട്ട് സുപ്രീംകോടതി

ന്യൂഡൽഹി
വോട്ടർപ്പട്ടിക തീവ്രപുനഃപരിശോധനയ്‌ക്ക് ബിഎൽഒമാരെ സഹായിക്കാൻ അധിക ജീവനക്കാരെ നിയമിക്കാൻ ഉത്തരവിട്ട് സുപ്രീംകോടതി. സംസ്ഥാന സർക്കാരുകൾക്കാണ് ചീഫ് ജസ്‌റ്റിസ് സൂര്യകാന്ത്, ജസ്‌റ്റിസ് ജോയ്‌മാല്യ ബാഗ്‌ചി എന്നിവരുടെ ബെഞ്ച് നിർദേശം നൽകിയത്. എന്തെങ്കിലും കാരണത്താൽ ഒരു ബിഎൽഒ ജോലിയിൽ ഇളവ് തേടിയാൽ ഒരോ അപേക്ഷയും പ്രത്യേകം പരിഗണിക്കണമെന്നും ഉത്തരവിൽ പറഞ്ഞു. ആ ഉദ്യോഗസ്ഥന് പകരം നിയമനവും നടത്തണം. അങ്ങനെ അപേക്ഷ പരിഗണിക്കാത്ത സ്ഥിതി വന്നാൽ ബിഎൽഒയ്‌ക്ക് കോടതിയെ നേരിട്ട് സമീപിക്കാം.
ബിഎൽഒമാർക്ക് കടുത്ത ജോലിഭാരമുണ്ടെന്നും നിരവധി പേർ ആത്മഹത്യ ചെയ്‌തുവെന്നും കാട്ടി ടിവികെ പാർടി നൽകിയ ഹർജിയിലാണ് ഉത്തരവ്. തെരഞ്ഞെടുപ്പ് കമീഷൻ ഇതിനെ ശക്തമായി എതിർത്തെങ്കിലും കോടതി മുഖവിലയ്‌ക്ക് എടുത്തില്ല. ഒരു ബിഎൽഒ ദിവസം മണിക്കൂറുകൾ ജോലി ചെയ്യേണ്ട സ്ഥിതിയാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയതോടെയാണ് നടപടി.







0 comments