ഉക്രയ്ൻ യുദ്ധം തുടങ്ങിയശേഷം പുടിന്റെ ആദ്യ ഇന്ത്യ സന്ദര്‍ശനം
print edition പുടിൻ ഡൽഹിയിൽ

ന്യൂഡൽഹി
ഇന്ത്യ–റഷ്യ 23 –ാം വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഡൽഹിയിലെത്തി. പാലം വ്യോമസേന വിമാനത്താവളത്തിൽ വ്യാഴം രാത്രി ഏഴോടെ എത്തിയ പുടിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തിയാണ് സ്വീകരിച്ചത്. ഉക്രെയ്ൻ യുദ്ധം തുടങ്ങിയശേഷം പുടിന്റെ ആദ്യ ഇന്ത്യ സന്ദര്‍ശനമാണ്.
ഒരേ കാറിൽ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പോയ ഇരുവരും ഒരുമിച്ച് അത്താഴം കഴിച്ചു. ശേഷം ഐടിസി മൗര്യ ഹോട്ടലിലേക്ക് പോയി. വെള്ളിയാഴ്‌ച രാവിലെ പതിനൊന്നിന് രാഷ്‌ട്രപതി ഭവനിൽ പുടിന് ആചാരപരമായ സ്വീകരണം നൽകും. 11.30ന് രാജ്‌ഘട്ടിലെത്തി രാഷ്‌ട്രപിതാവ് മഹാത്മ ഗാന്ധിക്ക് ആദരമർപ്പിക്കും. പന്ത്രണ്ടോടെ ഹൈദരാബാദ് ഹൗസിലാണ് വാർഷിക ഉച്ചകോടിയും ഉഭയകക്ഷി ചർച്ചയും. പ്രതിരോധം, വ്യാപരം, ശാസ്ത്രസാങ്കേതിക മേഖലകളില്‍ ഇരു രാജ്യവും നിര്‍ണായ കരാറുകളില്‍ ഒപ്പിടും. ആണവോര്‍ജ, ബഹിരാകാശ മേഖലകളില്‍ ഇന്ത്യയുമായുള്ള സഹകരണം ശക്തമാക്കാന്‍ റഷ്യന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ചര്‍ച്ചയ്ക്കുശേഷം ഇരുനേതാക്കളും സംയുക്ത പ്രസ്‌താവന പുറത്തിറക്കും. രാത്രി ഏഴിന് രാഷ്‌ട്രപതി ദ്രൗപദി മുർമു പുടിന് അത്താഴവിരുന്നൊരുക്കും. രാത്രി ഒന്പതിന് സന്ദർശനം പൂർത്തിയാക്കി പുടിൻ മടങ്ങും.
റഷ്യ ടുഡേ ചാനല്‍ ഇന്ത്യയില്‍
റഷ്യന്‍ പ്രസിഡന്റിന്റെ രണ്ട് ദിവസത്തെ സന്ദർശനത്തോടനുബന്ധിച്ച് പ്രമുഖ റഷ്യന്‍ ടെലിവിഷൻ ശൃംഖലയായ ആര്‍ടി (റഷ്യ ടുഡേ) ഇന്ത്യയില്‍ സംപ്രേഷണം തുടങ്ങുന്നു. റഷ്യന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ടെലിവിഷന്‍ ചാനല്‍ ആയ ആര്‍ടിയുടെ ഇന്ത്യന്‍ ശാഖ വെള്ളിയാഴ്‌ച ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ താത്കാലിക സ്റ്റുഡിയോയിൽ പുടിന്‍ ഉദ്ഘാടനംചെയ്യും. സന്ദർശനത്തോട് അനുബന്ധിച്ചുള്ള പുടിന്റെ അഭിമുഖം സംപ്രേക്ഷണം ചെയ്യും. നൂറിലധികം ജീവനക്കാരുമായി വമ്പന്‍ സജീകരണങ്ങളാണ് ചാനലിനുവേണ്ടി ഒരുക്കിയിരിക്കുന്നത്. ഉക്രയ്ന്‍ യുദ്ധം ആരംഭിച്ചതിന് പിന്നാലെ യൂറോപ്യന്‍ യൂണിയന്‍ ആര്‍ടിക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. 16 രാജ്യങ്ങളിലായി ഇരുപതിലധികം ബ്യൂറോകളുള്ള ആര്‍ടിക്ക് ഇന്ത്യയില്‍ ദൂരദര്‍ശനുമായി വാര്‍ത്താ പങ്കിടൽ ഉടമ്പടിയുണ്ട്.







0 comments