ദ്രാവിഡിന്റെ മകൻ ക്രീസിൽ; മടക്കം സച്ചിന്റെ മകന്റെ ബോളിൽ; കൗതുകമായി മത്സരം

ബംഗളൂരു: ക്രിക്കറ്റ് പലപ്പോഴും ആവേശത്തിനൊപ്പം കൗതുകവും നിറഞ്ഞതാണ്. അത്തരമൊരു കളിയായിരുന്നു കഴിഞ്ഞ ദിവസം കർണാടക ക്രിക്കറ്റിൽ അരങ്ങേറിയത്.
തിമ്മപ്പയ്യ മെമ്മോറിയല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിൽ ഏറ്റുമുട്ടിയത് സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്റെയും രാഹുല്‍ ദ്രാവിഡിന്റെ മകന്റെയും ടീമുകൾ തമ്മിലായിരുന്നു എന്നതാണ് സവിശേഷത. അതിലും രസകരമായിരുന്നു വിക്കറ്റ് വീഴ്‌ച.
സാവധാനം ക്രീസിൽ നിലയുറപ്പിച്ച് ഒറ്റനിൽപ്പ് മണിക്കൂറുകളോളം നിൽക്കുന്ന ദ്രാവിഡിന്റെ ശൈലിതന്നെ മകനായ സമിത്തിനെ പിന്തുടർന്നെങ്കിലും സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ എത്തി വിക്കറ്റെടുക്കുകയായിരുന്നു. 26 പന്തില്‍ നിന്ന് ഒമ്പത് റണ്‍സാണ് സമിത്ത് നേടിയത്.










0 comments