സിംബാബ്‌വെയെ 125 റൺസിലൊതുക്കി ഇന്ത്യ; വൈഭവ് സൂര്യവംശിക്ക് തകർപ്പൻ തുടക്കം

ടീം ഇന്ത്യ |Photo:BCCI
ഹരാരെ : സിംബാബ്‌വെ പര്യടനത്തിലെ ആദ്യ ട്വന്റി 20 മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ തുടക്കം. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെയെ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 125 റൺസിൽ ഒതുക്കിയ ഇന്ത്യ, മറുപടി ബാറ്റിങിൽ 3.2 ഓവറിൽ 1 വിക്കറ്റ് നഷ്ടത്തിൽ 33 റൺസ് എന്ന നിലയിലാണ്.
ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ നിരയിൽ 39 റൺസ് നേടിയ വെസ്‌ലി മാധവറെയും 27 റൺസോടെ പുറത്താകാതെ നിന്ന തഡിവനാഷെ മരുമാനിയുമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. റയാൻ ബെർൾ 26 റൺസെടുത്തു. ഇന്ത്യയ്ക്ക് വേണ്ടി മയാങ്ക് യാദവ് (4 ഓവറിൽ 18 റൺസ്), പ്രിൻസ് യാദവ് (4 ഓവറിൽ 19 റൺസ്) എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ശിവം ദുബെ, രവി ബിഷ്‌ണോയ് എന്നിവർ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
126 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് അഭിഷേക് ശർമ്മയുടെ (1) വിക്കറ്റ് പെട്ടെന്ന് നഷ്ടമായെങ്കിലും യുവതാരം വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് ബാറ്റിങ് ഇന്ത്യയ്ക്ക് മികച്ച തുടക്കം നൽകി. 11 പന്തിൽ 3 സിക്‌സും 2 ഫോറുമടക്കം 31 റൺസോടെ വൈഭവ് പുറത്താകാതെ നിൽക്കുന്നു. ഇഷാൻ കിഷൻ റണ്ണൊന്നുമെടുക്കാതെ ക്രീസിലുണ്ട്. സിംബാബ്‌വെയ്ക്കായി ബ്ലെസിംഗ് മുസറബാനി ഒരു വിക്കറ്റ് വീഴ്ത്തി.










0 comments