ad
Deshabhimani

സിംബാബ്‌വെക്കെതിക്കെതിരായ ട്വന്റി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം; വിജയവഴിയിൽ തിരിച്ചെത്താൻ ഇന്ത്യ

India

ടീം ഇന്ത്യ |Photo:BCCI

വെബ് ഡെസ്ക്

Published on Jul 23, 2026, 03:00 PM | 2 min read

ഹരാരെ : അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങളിലെ തിരിച്ചടികൾക്ക് ശേഷം വിജയവഴിയിൽ തിരിച്ചെത്താൻ ഇന്ത്യ ഇന്ന് സിംബാബ്‌വെക്കെതിരെ കളത്തിലിറങ്ങുന്നു. മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി20 പരമ്പരയിലെ ആദ്യ പോരാട്ടം ഇന്ന് ഹരാരെ സ്പോർട്സ് ക്ലബ്ബ് സ്‌റ്റേഡിയത്തിൽ വൈകിട്ട് 4.30ന് ആരംഭിക്കും. ട്വന്റി20 ക്യാപ്റ്റനെന്ന നിലയിൽ തന്റെ ആദ്യ വിജയം ലക്ഷ്യമിട്ടാണ് ശ്രേയസ് അയ്യർ ടീമിനെ നയിക്കുന്നത്. മുൻ പര്യടനങ്ങളിലെ തുടർച്ചയായ തോൽവികൾ ടീമിന് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.


സഞ്ജു സാംസൺ, വൈഭവ് സൂര്യവംശി തുടങ്ങി ടീം എന്നീ പല താരങ്ങൾക്കും കഴിഞ്ഞ മത്സരങ്ങളിൽ തിളങ്ങാനായിരുന്നില്ല. അതിനാൽ ഇന്നത്തെ മത്സരം ക്യാപ്റ്റൻ ശ്രേയസ് അയ്യർക്കും മറ്റ് താരങ്ങൾക്കും ഏറെ നിർണായകമാണ്. അണ്ടർ19 ലോകകപ്പ് കിരീടം നേടിയ ഹരാരെ ഗ്രൗണ്ടിൽ വീണ്ടും കളിക്കാനിറങ്ങുന്നതിന്റെ ആവേശത്തിലാണ് യുവതാരം വൈഭവ് സൂര്യവംശി. നാല് മാസം മുമ്പ് ഞങ്ങൾ അണ്ടർ19 ലോകകപ്പ് നേടിയ ഹരാരെയിലേക്ക് വീണ്ടുമെത്തുന്നത് വലിയൊരു അനുഭവമാണ്.


രാജ്യത്തെ പ്രതിനിധീകരിക്കുക എന്നത് ഏതൊരു കളിക്കാരന്റെയും സ്വപ്നമാണ്. ഇവിടുത്തെ പിച്ചിന്റെ സ്വഭാവത്തെക്കുറിച്ചും കാലാവസ്ഥയെക്കുറിച്ചുമുള്ള മുൻപരിചയം ഗുണം ചെയ്യും. എന്റെ സ്വാഭാവിക ഗെയിമിൽ ഉറച്ചുനിന്ന് ടീമിന് പരമാവധി സംഭാവന നൽകാനാണ് ശ്രമിക്കുന്നത്. മുമ്പ് ഇവിടെ കളിച്ച രണ്ട് മത്സരങ്ങളിലെ മികച്ച പ്രകടനത്തിന്റെ ആത്മവിശ്വാസം മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിക്കും, വൈഭവ് വ്യക്തമാക്കി.


ബാറ്റിങ്ങിനും ബൗളിങ്ങിനും ഒരുപോലെ അനുയോജ്യമായ പിച്ചാണ് ഹരാരെയിലേത്. പുതിയ പന്തിൽ പേസ് ബൗളർമാർക്ക് സ്വിങ് ലഭിക്കുമെങ്കിലും ബാറ്റർമാർക്ക് മികച്ച സ്‌കോർ കണ്ടെത്താൻ സാധിക്കുന്ന ഗ്രൗണ്ടാണിത്. ഇന്ന് മഴയ്ക്ക് സാധ്യതയില്ലെന്നാണ് പ്രവചനം. ട്വന്റി20 അന്താരാഷ്ട്ര മത്സരങ്ങളിൽ ഇരു ടീമുകളും ഇതുവരെ 14 തവണ ഏറ്റുമുട്ടിയപ്പോൾ 11 എണ്ണത്തിൽ ഇന്ത്യയും മൂന്നെണ്ണത്തിൽ സിംബാബ്‌വെയും വിജയിച്ചു.


ഇന്ത്യൻ സാധ്യതാ ടീം: അഭിഷേക് ശർമ്മ, വൈഭവ് സൂര്യവംശി, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ്മ, ഇഷാൻ കിഷൻ/പ്രഭ്‌സിമ്രാൻ സിംഗ് (വിക്കറ്റ് കീപ്പർ), റിങ്കു സിങ്, ശിവം ദുബെ, ഹർഷ ദുബെ, രവി ബിഷ്‌ണോയ്, യഷ് ഠാക്കൂർ, മയാങ്ക് യാദവ്, പ്രിൻസ് യാദവ്, അശോക് ശർമ്മ (ഇവരിൽ നിന്ന് അന്തിമ ഇലവൻ).


സിംബാബ്‌വെ സാധ്യതാ ടീം: തദിവനാഷെ മരുമാനി, ബ്രയാൻ ബെന്നറ്റ്, ഡിയോൺ മെയർസ്, സിക്കന്ദർ റാസ (ക്യാപ്റ്റൻ), റയാൻ ബേൾ, ക്ലൈവ് മദാണ്ടെ (വിക്കറ്റ് കീപ്പർ), തഷിംഗ മുസേകിവ, വെല്ലിംഗ്ടൺ മസകാദ്‌സ, ബ്രാഡ് ഇവാൻസ്, ബ്ലെസിംഗ് മുസറബാനി, റിച്ചാർഡ് എൻഗരാവ.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home