രാഹുലിന് അർധ സെഞ്ചുറി; വിൻഡീസിനെതിരെ ഇന്ത്യ ലീഡിലേക്ക്

അഹമ്മദാബാദ്: വെസ്റ്റിൻഡീസിനെതിരായ ഒന്നാം ടെസ്റ്റിൽ പിടിമുറുക്കി ഇന്ത്യ. ആദ്യദിനം അവസാനിപ്പിക്കുമ്പോൾ 38 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 121 റൺസെന്ന നിലയിലാണ് ഇന്ത്യ. ലീഡിലെത്താൻ ഇന്ത്യയ്ക്ക് ഇനി 41 റൺസ് കൂടി മതി. അർധ സെഞ്ചറി നേടിയ കെ എൽ രാഹുലും (114 പന്തിൽ 53), ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും (42 പന്തിൽ 18) ആണ് ക്രീസിൽ. യശസ്വി ജയ്സ്വാൾ (54 പന്തിൽ 36), സായ് സുദർശൻ (19 പന്തിൽ ഏഴ്) എന്നിവരാണ് ഇന്ത്യൻ നിരയിൽ പുറത്തായത്.
ടോസ് നേടി ബാറ്റിങ്ങിനിറഞ്ഞിയ വെൻഡീസിന് തുടക്കം തകർച്ചയോടെയായിരുന്നു. 50 റൺസ് തികയ്ക്കും മുമ്പേ നാലു കരീബിയൻ ബാറ്റർമാരെ ഇന്ത്യൻ പേസർമാർ കരകയറ്റിയിരുന്നു. ജോൺ കാംബെൽ (8) ടാഗ്‌നരെയ്ൻ ചന്ദർപോൾ (0) ബ്രാൻഡൻ കിംഗ് (13) ബ്രാൻഡൻ കിംഗി(13) എന്നിവരാണ് ആദ്യം പുറത്തായത്. പിന്നാലെ മറ്റ് താരങ്ങളും പുറത്തായി. 32 റൺസെടുത്ത ജസ്റ്റിൻ ഗ്രീവ്സാണ് വെസ്റ്റിൻഡീസ് നിരയിലെ ടോപ് സ്കോറർ. ഷായ് ഹോപ് (26), ക്യാപ്റ്റൻ റോസ്‌റ്റൺ ചേസ് (24) എന്നിവരാണു വിൻഡീസിന്റെ മറ്റു പ്രധാന സ്കോറർമാർ. കുൽദീപ് യാദവ് രണ്ടും വാഷിങ്ടൻ സുന്ദർ ഒരു വിക്കറ്റും സ്വന്തമാക്കി.










0 comments