Deshabhimani

print edition ഇന്ത്യ x വിൻഡീസ് രണ്ടാം ട്വന്റി20; ജയം 
റാഞ്ചാൻ 
ഇന്ത്യ

Sanju

സഞ്ജു സാംസൺ

വെബ് ഡെസ്ക്

Published on Oct 09, 2026, 12:33 AM | 1 min read

റാഞ്ചി : ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള രണ്ടാം ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും. റാഞ്ചിയിലെ ജാർഖണ്ഡ്‌ ക്രിക്കറ്റ്‌ അസോസിയേഷൻ സ്‌റ്റേഡിയത്തിൽ രാത്രി ഏഴിനാണ്‌ കളി. അഞ്ച്‌ മത്സര പരമ്പരയിൽ ഇന്ത്യ 1–0 മുന്നിലാണ്‌. ആദ്യ കളി എട്ട്‌ വിക്കറ്റിന്‌ ജയിച്ചു. ട്വന്റി20യിൽ തുടർച്ചയായി പത്താം ജയമാണ്‌.


ക്യാപ്‌റ്റൻ ശ്രേയസ്‌ അയ്യർ ഫോം വീണ്ടെടുത്തതാണ്‌ ഇന്ത്യയുടെ ആശ്വാസം. കഴിഞ്ഞ കളിയിൽ സെഞ്ചുറി നേടിയിരുന്നു. സഞ്‌ജു സാംസണും അഭിഷേക്‌ ശർമയും ഓപ്പണറായി തുടരും. സഞ്‌ജു നേടിയത്‌ 11 റൺ. അഭിഷേക്‌ 21 റണ്ണെടുത്തു. വൈഭവ്‌ സൂര്യവംശി അവസാന മത്സരങ്ങൾ കളിച്ചേക്കും.


ബ‍ൗളിങ്ങിൽ അക്‌സർ പട്ടേൽ– കുൽദീപ്‌ യാദവ്‌– നമൻ ധിർ സ്‌പിൻ ത്രയങ്ങളാണ്‌ ബ‍ൗളിങ്നിരയെ നയിക്കുന്നത്‌. പേസർ മായങ്ക്‌ യാദവിന്‌ പകരം പ്രിൻസ്‌ യാദവ്‌ കളിച്ചേക്കും.

ക്യാപ്‌റ്റൻ ഷായ്‌ ഹോപാണ്‌ വിൻഡീസിന്റെ കരുത്ത്‌. ഹോപിനൊപ്പം ഷെർഫാനെ റൂതർഫോർഡും ആദ്യ കളിയിൽ അർധസെഞ്ചുറി നേടിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home