ad
Deshabhimani

ശ്രീലങ്ക ഇക്കുറിയും വിയർക്കും; റൺമല ഉയർത്തി ഇന്ത്യ; സ്മൃതി മന്ദാനയ്ക്കും ഷഫാലിക്കും കസറി

india sreelankajpg
വെബ് ഡെസ്ക്

Published on Dec 28, 2025, 09:04 PM | 1 min read

തിരുവനന്തപുരം: കാര്യവട്ടം സ്പോർട്സ് ഹബ് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ശ്രീലങ്കയ്ക്കെതിരായ വനിതാ ട്വന്റി20 ക്രിക്കറ്റ് പരമ്പരയിൽ റൺമല ഉയർത്തി ഇന്ത്യൻ ബാറ്റിങ് നിര. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യൻനിര രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 221 റൺസ് നേടി. 48 പന്തിൽ 80 റൺസ് നേടിയ സ്മൃതി മന്ദാനയുടെയും ഷഫാലിയുടെയും കരുത്തിലാണ് ഇന്ത്യ മികച്ച സ്കോറിലെത്തിയത്.


വിശാഖപട്ടണത്തെ രണ്ടാം മത്സരത്തിലും കാര്യവട്ടത്തെ മൂന്നാം മത്സരത്തിലും സുന്ദരമായ ബാറ്റിങ് വിരുന്നൊരുക്കിയ ഷഫാലിയുടെ തുടർച്ച മത്സരത്തിൽ സഹായകരമായി. ഇരട്ടി സന്തോഷമാണ് ഈ പരമ്പരയിൽ ഇതുവരെ മികച്ച സ്കോറുകൾ കണ്ടെത്താനാവാത്ത വൈസ് ക്യാപ്റ്റനും സൂപ്പർ താരവുമായ സ്മൃതി മന്ദാനയുടെ ഫോം വീണ്ടെടുക്കൽ ആരാധകർക്ക് ലഭിച്ചത്.


ആദ്യ മൂന്ന് മത്സരങ്ങളും ആധികാരികമായി വിജയിച്ച ഇന്ത്യ പരമ്പര ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്. ഇന്നും ആധിപത്യം ഉറപ്പിക്കാനാണ് ഹർമൻപ്രീത് കൗറും സംഘവും ലക്ഷ്യമിട്ടതെന്ന് ബാറ്റിങ് പ്രകടനത്തിൽനിന്ന് വ്യക്തമാണ്. ദീപ്തി ശർമയുടെയും രേണുക സിംഗ് താക്കൂറിന്റെയും ബൗളിംഗ് പ്രകടനം ഗ്രീൻഫീൽഡ് പിച്ചിൽ ഇന്ത്യക്ക് മുൻതൂക്കം നൽകുമെന്നാണ് പ്രതീക്ഷ.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home