ad
Deshabhimani

ആദ്യ ട്വന്റി 20: അയർലന്റിന് മുന്നിൽ അടിതെറ്റി ഇന്ത്യ, 34 റൺസ് പരാജയം

irland

Photo:Getty Images

വെബ് ഡെസ്ക്

Published on Jun 26, 2026, 10:11 PM | 1 min read

ബെൽഫാസ്റ്റ് : അയർലൻഡിനെതിരായ ആദ്യ ട്വന്റി20 മത്സരത്തിൽ ഇന്ത്യയ്ക്ക് തോൽവി. അയർലൻഡിനോട് ഒരു മത്സരത്തിൽ ഇന്ത്യ പരാജയപ്പെടുന്നത് ചരിത്രത്തിലാദ്യമായാണ്. ശ്രേയസ് അയ്യർ നയിച്ച ഇന്ത്യൻ ടീം, അയർലൻഡ് ഉയർത്തിയ 183 റൺസ് വിജയലക്ഷ്യത്തിന് 34 റൺസകലെ വീണു.


ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് തുടക്കത്തിൽ തകർന്നടിഞ്ഞെങ്കിലും, ക്യാപ്റ്റൻ ലോർക്കാൻ ടക്കറുടെ അർധ സെഞ്ച്വറിയുടെയും ഗാരെത് ഡെലാനിയുടെ ബാറ്റിങ് കരുത്തിലും 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 182 റൺസെടുത്തു. 36 പന്തിൽ 50 റൺസെടുത്ത ടക്കറാണ് അയർലൻഡിന്റെ ടോപ് സ്കോറർ. ഡെലാനി 32 പന്തിൽ 49 റൺസെടുത്തു.


മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യയ്ക്ക് മുൻനിരയിൽ അഭിഷേക് ശർമ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. 20 പന്തിൽ 50 റൺസാണ് താരം നേടിയത്. സഞ്ജു സാംസൺ (5), ഇഷാൻ (1), ക്യാപ്റ്റൻ ശ്രേയസ് അയ്യർ (3) എന്നിവർക്ക് രണ്ടക്കം കടക്കാനായില്ല.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home