ലഹരിക്കെതിരെ ചുമട്ടുതൊഴിലാളികൾ പ്രതിജ്ഞചൊല്ലി

ലോക ലഹരിവിരുദ്ധ ദിനത്തിൽ ജില്ലാ ഹെഡ്‍ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ റാലിക്കൊടുവിൽ ജില്ലാ ജനറൽ സെക്രട്ടറി സുന്ദരം പിള്ള പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു. സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി, ഹെഡ്‍ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ആർ രാമു, ഫുട്ബാൾ താരം ശ്രീക്കുട്ടൻ തുടങ്ങിയവർ മുൻ നിരയിൽ
തിരുവനന്തപുരം
ലഹരിക്കെതിരെ ഫുട്ബോൾ ലഹരി എന്ന മുദ്രാവാക്യമുയർത്തി ഹെഡ്‌ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ സിഐടിയു നേതൃത്വത്തിൽ വാഹന റാലി നടത്തി. ലോക ഫുട്ബോളിലെ ഇഷ്ട ടീമുകളുടെ ജേഴ്‌സി അണിഞ്ഞ് നൂറുകണക്കിന് ചുമട്ടുതൊഴിലാളികൾ പങ്കെടുത്തു. രക്തസാക്ഷി മണ്ഡപത്തിനുമുന്നിൽ ദേശീയ ഫുട്ബോൾ താരം എം എസ് ശ്രീക്കുട്ടൻ ഫ്ലാഗ് ഓഫ് ചെയ്തു. ഗാന്ധിപാർക്കിൽ റാലിയുടെ സമാപന യോഗം സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി ഉദ്ഘാടനം ചെയ്തു. തൊഴിലാളികൾ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. യൂണിയൻ ജനറൽ സെക്രട്ടറി എൻ സുന്ദരംപിള്ള പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. ചുമട്ടു തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ രാമു അധ്യക്ഷനായി. എം എസ് ശ്രീക്കുട്ടൻ, എസ് ജയിൽ കുമാർ, വി കേശവൻകുട്ടി, ഡി ആർ അനിൽ, പി എസ് ഹരികുമാർ, എൻ വിജയകുമാർ, കെ രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.









0 comments