print edition റബർ വില വീണ്ടും കുറയുന്നു

കോട്ടയം: അന്താരാഷ്‌ട്ര വിപണിക്കൊപ്പം ഇന്ത്യയിലും റബറിന് വില കുറയുന്നു. ആർഎസ്‌എസ് നാലിന്റെ ബാങ്കോക്ക് വില 306രൂപവരെ ഉയർന്നതിന് ശേഷം 287ലേക്ക് താഴ്‌ന്നു. കേരളത്തിലെ വ്യാപാരിവില ഇൗമാസം 18ന് 268വരെ ഉയർന്നശേഷം 264 രൂപയിലെത്തി. വില വരുംദിവസങ്ങളിൽ കൂടുതൽ ഇടിയുമെന്ന് വിപണിവിദഗ്ധർ പറയുന്നു.
മിക്ക തോട്ടങ്ങളിലും പൂർണതോതിൽ ടാപ്പിങ്ങും ഉൽപാദനവും ആരംഭിച്ചിട്ടില്ല. റെയിൻ ഗാർഡിങ് പൂർത്തിയാകാത്ത തോട്ടങ്ങളുമുണ്ട്. മഴ കൃതൃമായി കിട്ടാത്തത് ഉൽപാദനത്തെ ബാധിക്കുന്നുണ്ട്. കേരളത്തിൽ കാലവർഷം ദുർബലമാണ്. മൺസൂണിലെ വ്യതിയാനങ്ങൾ റബറിനെയും ബാധിക്കും. റബറിന് സർക്കാർ 250രൂപ താങ്ങുവില പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇത് നൽകാനുള്ള പ്രാഥമിക നടപടികൾ തുടങ്ങിയിട്ടില്ല. വരുംദിവസങ്ങളിൽ വില 250ലും താഴ്‌ന്നേക്കും.










0 comments