ad
Deshabhimani

കാലവർഷത്തിലും 
വറ്റിവരണ്ട്‌ പീച്ചി

 വറ്റിവരണ്ട പീച്ചി ഡാം                                                                                                                                                                                                                   ഫോട്ടോ/  സുരേന്ദ്രൻ മടിക്കൈ

വറ്റിവരണ്ട പീച്ചി ഡാം ഫോട്ടോ/ സുരേന്ദ്രൻ മടിക്കൈ

വെബ് ഡെസ്ക്

Published on Jun 27, 2026, 12:27 AM | 1 min read

തൃശൂർ

കാലവർഷ സീസണിൽ ജൂൺ അവസാനിക്കാറായിട്ടും പീച്ചി ഡാം വറ്റി വരണ്ട നിലയിൽ. കടുത്ത വേനലിന്‌ സമാനമായ ജലമാണ്‌ ഡാമിലുള്ളത്‌. മഴ കുറഞ്ഞതോടെ ജില്ലയിലെ മറ്റു ഡാമുകളിലും ജലസംഭരണം തീരെ കുറവാണ്‌. പീച്ചി ഡാമിൽ പരമാവധി ജലനിരപ്പ്‌ 79.25 മീറ്റാണ്‌. നിലവിൽ 66.74 മീറ്ററാണ്‌. ഡാമിന്റെ സംഭരണ ശേഷി 94.95 മീറ്റർ ക്യുബിക്‌ മീറ്ററാണ്‌ (എംസിഎം) ആണ്‌. നിലവിൽ 10.49 എംസിഎമ്മാണ്‌. കഴിഞ്ഞ വർഷം ഇ‍ൗ സമയത്ത്‌ 52.53 ശതമാനം ജലം ഉണ്ടായിരുന്നു. ചിമ്മിനി ഡാമിൽ പരമാവധി ജലനിരപ്പ്‌ 76.40 മീറ്ററാണ്‌. നിലവിൽ 59.53 മീറ്ററാണ്‌. സംഭരണ ശേഷി 151.55 എംസിഎം ആണ്‌. നിലവിൽ 48.99 എംസിഎം. 31 ശതമാനമാണ്‌ ജലം. കഴിഞ്ഞ വർഷം സംഭരണശേഷിയുടെ 73.04 ശതമാനം വെള്ളമുണ്ടായിരുന്നു. വാഴാനി ഡാമിൽ പരമാവധി ജലനിരപ്പ്‌ 62.48 മീറ്ററാണ്‌. നിലവിൽ 47.89 മീറ്ററാണുള്ളത്‌. സംഭരണ ശേഷി 18.12 എംസിഎമ്മാണ്‌. എട്ട്‌ ശതമാനമാണ്‌ ജലം. കഴിഞ്ഞ വർഷം 60.93 ശതമാനം ജലമുണ്ടായിരുന്നു. ഷോളയാർ ഡാമിൽ പരമാവധി ജലനിരപ്പ്‌ 2663.00 അടിയാണ്‌. നിലവിലെ ജലനിരപ്പ്‌ 2589.00 അടിയാണുള്ളത്‌. നിലവിൽ 12.50 ശതമാനം വെള്ളമാണുള്ളത്‌. കഴിഞ്ഞ വർഷം ഇതേ ദിവസം 45.82 ശതമാനം വെള്ളമുണ്ടായിരുന്നു. പെരിങ്ങൽക്കൂത്ത്‌ ഡാമിൽ പരമാവധി ജലനിരപ്പ്‌ 423.98 മീറ്ററാണ്‌. നിലവിൽ 415.10 മീറ്ററാണുള്ളത്‌. അതായത്‌ 31.75 ശതമാനം. കഴിഞ്ഞ വർഷം ഇതേ ദിവസം 73.86 ശതമാനം വെള്ളമുണ്ടായിരുന്നു. 33 ശതമാനം മഴ കുറവ്‌ തൃശൂർ കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ കണക്ക്‌ പ്രകാരം ജില്ലയിൽ കാലവർഷ സീസണായ ജൂൺ ഒന്നുമുതൽ 26വരെ ശരാശരി 610.5 മില്ലിമീറ്റർ മഴ ലഭിക്കണം. എന്നാൽ, 406.5 മില്ലിമീറ്ററാണ്‌ ലഭിച്ചത്‌. 33 ശതമാനം മഴ കുറവാണ്‌ ലഭിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home