അഫ്ഗാനെതിരെ ഇന്ത്യയ്ക്ക് 170 റൺസിന്റെ തകർപ്പൻ വിജയം; ഗില്ലും കിഷനും തിളങ്ങി

Photo:BCCI
തിരുവനന്തപുരം : അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ഏകദിന മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ശുഭ്‌മൻ ഗില്ലിന്റെയും (154) ഇഷാൻ കിഷന്റെയും (125) സെഞ്ച്വറികളുടെ മികവിൽ 49.5 ഓവറിൽ 402 റൺസ് നേടി. മറുപടി ബാറ്റിങിനിറങ്ങിയ അഫ്ഗാനിസ്ഥാൻ 44.3 ഓവറിൽ 232 റൺസിന് എല്ലാവരും പുറത്തായി. 170 റൺസിന്റെ വമ്പൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ മൂന്ന് ഏകദിന മത്സരങ്ങളുള്ള പരമ്പരയിൽ ഇന്ത്യ
2-0ത്തിന് മുന്നിലാണ്.
ഇന്ത്യയ്ക്കായി ശുഭ്‌മൻ ഗിൽ 110 പന്തിൽ 154 റൺസും ഇഷാൻ കിഷൻ 79 പന്തിൽ 125 റൺസും നേടി. അഫ്ഗാൻ ബൗളർമാരിൽ നംഗെയാലിയ ഖരോട്ടെ 4 വിക്കറ്റും റഷീദ് ഖാൻ 3 വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിങിൽ റഹ്മത്തുള്ള ഗുർബാസ് 41 റൺസും, ഇബ്രാഹിം സദ്രാൻ 21 റൺസും, സെദിഖുല്ല അറ്റൽ 42 റൺസും, റഹ്മത്ത് ഷാ 79 റൺസും, ദർവിഷ് അബ്ദുൾ റസൂലി 6 റൺസും, ഹഷ്മത്തുള്ള ഷാഹിദി 4 റൺസും, നംഗെയാലിയ ഖരോട്ടെ 6 റൺസും, റഷീദ് ഖാൻ 12 റൺസും, അള്ളാ ഗസൻഫർ 1 റണ്ണും, മുഹമ്മദ് സലീം 9 റണ്ണും നേടി. ബിലാൽ സാമി 2 റൺസുമായി പുറത്താകാതെ നിന്നു.
ഇന്ത്യക്കായി അർഷ്ദീപ് സിംഗ് 9 ഓവറിൽ 45 റൺസിന് 3 വിക്കറ്റ് വീഴ്ത്തി. 10 ഓവറിൽ 60 റൺസ് വിട്ടുകൊടുത്ത ഗുർനൂർ ബ്രാർ 3 വിക്കറ്റുകൾ സ്വന്തമാക്കി. പ്രിൻസ് യാദവ് 7.3 ഓവറിൽ 56 റൺസിന് 2 വിക്കറ്റും വാഷിംഗ്ടൺ സുന്ദർ 7 ഓവറിൽ 24 റൺസിന് ഒരു വിക്കറ്റും നേടി.










0 comments