അണ്ടർ 19 ലോകകപ്പ്: ഇംഗ്ലണ്ടിനെ വീഴ്ത്തി ഇന്ത്യ ഫൈനലിൽ

കോലാലംപുർ: അണ്ടർ 19 വനിതാ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ ഇംഗ്ലണ്ടിനെ വീഴ്ത്തി ഇന്ത്യ ഫൈനലിൽ. ഇംഗ്ലണ്ടിനെ ഒമ്പത് വിക്കറ്റിനു തകർത്താണ് നിലവിലെ ചാംപ്യൻമാരായ ഇന്ത്യയുടെ ഫൈനൽ പ്രവേശനം. സ്‌കോര്‍: ഇംഗ്ലണ്ട് 113/8. ഇന്ത്യ 117/1.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന് നിശ്ചിത ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 113 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. മറുപടി ബാറ്റിങ്ങിൽ അഞ്ച് ഓവറും ഒൻപതു വിക്കറ്റും ബാക്കിയാക്കി ഇന്ത്യ വിജയത്തിലെത്തി.
ഇംഗ്ലണ്ടിനായി, ഓപ്പണർ ഡേവിന പെറിൻ 45 റൺസും ക്യാപ്റ്റൻ അബി നോർഗ്രോവ് 30 റൺസുമെടുത്തു. മറ്റാർക്കും ഇന്ത്യൻ യുവനിരയ്ക്ക് മുന്നിൽ പിടിച്ചു നിൽക്കാനയില്ല. ഇന്ത്യയ്ക്കായി പരൂണിക സിസോദിയയും വൈഷ്ണവി ശർമയും മൂന്നു വിക്കറ്റെടുത്തു. ആയുഷി ശുക്ല രണ്ടു വിക്കറ്റും വീഴ്ത്തി.
ഓപ്പണർ ജി തൃഷയുടെ (35) വിക്കറ്റ് മാത്രമാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 50 പന്തിൽ എട്ടു ഫോറുകളോടെ 56 റൺസെടുത്ത ജി കമാലിനി ടോപ് സ്കോററായി. സനിക ചാൽകെ 12 പന്തിൽ ഒരു ഫോർ സഹിതം 11 റൺസെടുത്തു. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികൾ.
0 comments