print edition ഇന്ത്യക്ക് ഇന്ന് സെമി ; ഇംഗ്ലണ്ട് ഫൈനലിൽ

ഹരാരെ
അണ്ടർ 19 ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ചാമ്പ്യൻമാരായ ഓസ്‌ട്രേലിയയെ 27 റണ്ണിന് തോൽപ്പിച്ച് ഇംഗ്ലണ്ട് ഫൈനലിലെത്തി. ഇന്ത്യ ഇന്ന് രണ്ടാം സെമിയിൽ അഫ്‌ഗാനിസ്ഥാനെ നേരിടും.
ഒന്നാം സെമിയിൽ ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ട് ഏഴ് വിക്കറ്റ് നഷ്‌ടത്തിൽ 277 റണ്ണെടുത്തു. ക്യാപ്‌റ്റൻ തോമസ് റൂ(110) സെഞ്ചുറി നേടി. ഓസീസ് 47.3 ഓവറിൽ 250 റണ്ണിന് പുറത്തായി. ക്യാപ്‌റ്റൻ ഒളിവർ പീക്(100) നേടിയ സെഞ്ചുറി പാഴായി. ഇംഗ്ലണ്ടിന് മൂന്നാം ഫൈനലാണ്. 1998ൽ ജേതാക്കളായി. 2022ൽ ഇന്ത്യയോട് തോറ്റു.
ഒറ്റക്കളിയും തോൽക്കാതെയാണ് അഞ്ച് തവണ ചാമ്പ്യൻമാരായ ഇന്ത്യ സെമിയിലെത്തിയത്. അഫ്‌ഗാൻ ഒരു കളി തോറ്റു.









0 comments