ad
Deshabhimani

ഇന്ത്യ–ശ്രീലങ്ക ടെസ്റ്റ് പരമ്പര; ആരാധകർക്ക് പ്രവേശനം സൗജന്യം

IND VS SL
വെബ് ഡെസ്ക്

Published on Aug 08, 2026, 07:01 AM | 1 min read

കൊളംബോ: ഇന്ത്യക്കെതിരായ വരാനിരിക്കുന്ന രണ്ട് മത്സര ടെസ്റ്റ് പരമ്പരയ്ക്ക് ആരാധകർക്ക് സൗജന്യ പ്രവേശനം പ്രഖ്യാപിച്ച് ശ്രീലങ്ക ക്രിക്കറ്റ്(എസ്എൽസി). ടെസ്റ്റ് ക്രിക്കറ്റിന് കൂടുതൽ കാണികളെ സ്റ്റേഡിയത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.


ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് 2025–27 സൈക്കിളിന്റെ ഭാഗമായ പരമ്പരയിലെ ആദ്യ ടെസ്റ്റ് ഓഗസ്റ്റ് 15 മുതൽ 19 വരെ ഗാലെ ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലും രണ്ടാം ടെസ്റ്റ് ഓഗസ്റ്റ് 23 മുതൽ 27 വരെ കൊളംബോയിലെ സിംഹളീസ് സ്പോർട്സ് ക്ലബ് ഗ്രൗണ്ടിലുമാണ് നടക്കുക.


ഗാലെയിലെ ആദ്യ ടെസ്റ്റിന് ഗേറ്റ് നമ്പർ 4 വഴിയും കൊളംബോയിലെ രണ്ടാം ടെസ്റ്റിന് ഗേറ്റുകൾ 3, 4, 5, 7 വഴിയും ആരാധകർക്ക് സൗജന്യമായി പ്രവേശിക്കാം. യുവാക്കളെയും കുടുംബങ്ങളെയും ടെസ്റ്റ് ക്രിക്കറ്റിലേക്ക് ആകർഷിക്കുന്നതിനൊപ്പം സ്റ്റേഡിയത്തിൽ മികച്ച അന്തരീക്ഷം സൃഷ്ടിക്കുകയുമാണ് ശ്രീലങ്കൻ ക്രിക്കറ്റ് ലക്ഷ്യമിടുന്നത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home