print edition പരമ്പര നേടാൻ ഇന്ത്യ

റായ്‌പുർ
ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്‌റ്റ് പരമ്പര കൈവിട്ട ഇന്ത്യ ഏകദിനത്തിൽ തിരിച്ചടിക്കുന്നു. ഇരു ടീമുകളും ചേർന്ന് 681 റണ്ണടിച്ച ഒന്നാം ഏകദിനത്തിൽ ഇന്ത്യ 17 റണ്ണിന് ജയിച്ചു. മൂന്ന് മത്സര പരമ്പരയിൽ 1–0 ലീഡ് നേടി. സ്‌കോർ: ഇന്ത്യ 349/8, ദക്ഷിണാഫ്രിക്ക 332(49.2). രണ്ടാം കളി നാളെയാണ്.
കളിയിലെ താരമായ മുൻ ക്യാപ്‌റ്റൻ വിരാട് കോഹ്‌ലിയുടെ 52–ാം ഏകദിന സെഞ്ചുറിയാണ് സവിശേഷത. 120 പന്തിൽ 135 റണ്ണടിച്ച മുപ്പത്തേഴുകാരൻ 11 ഫോറും ഏഴ് സിക്‌സറും നേടി. സെഞ്ചുറിയിൽ സച്ചിൻ ടെണ്ടുൽക്കറിന്റെ റെക്കോഡ് മറികടന്നു.
ഒരു -ഫോർമാറ്റിൽ കൂടുതൽ സെഞ്ചുറിയെന്ന റെക്കോഡാണ് കരസ്ഥമാക്കിയത്. സച്ചിൻ ടെസ്‌റ്റിൽ നേടിയ 51 സെഞ്ചുറിയെന്ന റെക്കോഡാണ് കോഹ്‌ലി ഏകദിനത്തിൽ മറികടന്നത്.









0 comments