മൂന്ന് വിക്കറ്റ് നഷ്ടം: ഇന്ത്യക്ക് 170 കടന്നു, മികച്ച സ്കോറിൽ

മുംബെെ: വനിതാ ക്രിക്കറ്റ് ഏകദിന ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ മികച്ച സ്കോറിൽ. 31 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 173 റൺസ് ഇന്ത്യ നേടി. ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും ദീപ്തി ശർമയുമാണ് ക്രീസിൽ. അർധസെഞ്ച്വറി തികച്ച ഷഫാലി വർമയും(87) സ്മൃതി മന്ദാനയും ജെമീമ റോഡ്രിഗസും(24) പുറത്തായി. മഴ മൂലം രണ്ട് മണിക്കൂർ വൈകിയാണ് കളി ആരംഭിച്ചത്. കന്നിക്കിരീടം ലക്ഷ്യമിട്ടാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും കളത്തിലിറങ്ങുന്നത്.
സ്മൃതി മന്ദാന (58 പന്തിൽ 45) വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ഇന്ത്യക്ക് മികച്ച തുടക്കം നൽകിയ ശേഷമാണ് മന്ദാന മടങ്ങിയത്. ക്ലോ ട്രൈയോണിന്റെ പന്തിൽ വിക്കറ്റ് കീപ്പർ സിനാലോ ജാഫ്തയ്ക്ക് ക്യാച്ച് നൽകിയാണ് മന്ദാന മടങ്ങുന്നത്. 58 പന്തുകൾ നേരിട്ട താരം എട്ട് ബൗണ്ടറികൾ നേടി.
മുൻപ് രണ്ടുതവണ ഫൈനലിൽ കളിച്ചപ്പോഴും ഇന്ത്യക്ക് തോൽവിയായിരുന്നു ഫലം. അതിന്റെ മുറിവുണക്കാൻ ഇത്തവണ ജയം അനിവാര്യമാണ്. 2005-ൽ ഓസ്‌ട്രേലിയയോടും 2017-ൽ ഇംഗ്ലണ്ടിനോടുമാണ് കിരീടം അടിയറവെച്ചത്. മൂന്നാമങ്കത്തിൽ ജയിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ഹർമൻപ്രീത് കൗറും സംഘവും.










0 comments