ad
Deshabhimani

print edition കൈകൊടുക്കാതെ 
ക്യാപ്‌റ്റൻമാർ

India Pakistan Cricket

സൂര്യകുമാർ യാദവും സൽമാൻ ആഗയും ടോസിനുശേഷം മടങ്ങുന്നു

വെബ് ഡെസ്ക്

Published on Feb 16, 2026, 12:00 AM | 1 min read


കൊളംബോ

ഇന്ത്യ–പാകിസ്ഥാൻ മത്സരത്തിനുമുമ്പ്‌ പരസ്‌പരം കൈകൊടുക്കാൻ ക്യാപ്‌റ്റൻമാർ തയ്യാറായില്ല. ടോസ്‌ സമയത്ത്‌ ഇരുവരും മുഖത്തോടുമുഖം നോക്കിയതുമില്ല. പാകിസ്ഥാൻ ക്യാപ്‌റ്റൻ സൽമാൻ ആഗക്കാണ്‌ ടോസ്‌ കിട്ടിയത്‌. കമന്റേറ്ററുമായി സംസാരിച്ചശേഷം മടങ്ങി. തുടർന്ന്‌ ഇന്ത്യൻ ക്യാപ്‌റ്റൻ സൂര്യകുമാർ യാദവ്‌ സംസാരിച്ചു. കഴിഞ്ഞവർഷം നടന്ന ഏഷ്യാകപ്പിലും ഇരു ക്യാപ്റ്റൻമാരും ഹസ്‌തദാനം നടത്തിയിരുന്നില്ല.


ടോസ്‌ നേടി ബ‍ൗളിങ്‌ തെരഞ്ഞെടുത്ത സൽമാൻ ആഗ ആദ്യ ഓവർ എറിഞ്ഞ്‌ അമ്പരപ്പിക്കുകയും ചെയ്‌തു. അവസാന പന്തിൽ അഭിഷേക്‌ ശർമയുടെ വിക്കറ്റും നേടി. അഭിഷേകിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണെന്ന്‌ തലേദിവസം വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home