Deshabhimani

ഇന്ത്യ–പാകിസ്ഥാൻ ക്രിക്കറ്റ് ഫൈനൽ: മോഹ്സിൻ നഖ്‌വി പങ്കെടുക്കില്ല

naqvi

മോഹ്സിൻ നഖ്‌വി

വെബ് ഡെസ്ക്

Published on Oct 02, 2026, 10:47 PM | 1 min read

നഗോയ: ഏഷ്യൻ ഗെയിംസിലെ ഇന്ത്യ–പാകിസ്ഥാൻ പുരുഷ ക്രിക്കറ്റ് സ്വർണ മെഡൽ മത്സരത്തിൽ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ചെയർമാനും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാനുമായ മോഹ്സിൻ നഖ്‌വി പങ്കെടുക്കില്ല. മുൻകൂട്ടി നിശ്ചയിച്ച ഔദ്യോഗിക ചുമതലകൾ കാരണമാണ് ഫൈനൽ ദിനത്തിൽ നാഗോയയിൽ എത്താത്തതെന്ന് എസിസി അറിയിച്ചു.


ഇന്ത്യ–പാകിസ്ഥാൻ മത്സരം ശനിയാഴ്ച രാവിലെ 10.30 നാണ് നടക്കുന്നത്. വ്യാഴാഴ്ച നടന്ന സെമിഫൈനലിൽ ശ്രീലങ്കയെ 124 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ ഫൈനലിലെത്തിയത്. മഴയെ തുടർന്ന് 13 ഓവറായി ചുരുക്കിയ മത്സരത്തിൽ ബംഗ്ലാദേശിനെ ആറ് വിക്കറ്റിന് തോൽപ്പിച്ചാണ് പാകിസ്ഥാൻ ഫൈനൽ ഉറപ്പിച്ചത്.


മോഹ്സിൻ നഖ്‌വിയുമായി ബന്ധപ്പെട്ട ട്രോഫി വിവാദം നിലനിൽക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ ഫൈനൽ ദിനത്തിലെ അഭാവം ശ്രദ്ധേയമാകുന്നത്. ഏഷ്യാ കപ്പ് മത്സരങ്ങളിൽ നഖ്‌വിയിൽ നിന്ന് ട്രോഫി സ്വീകരിക്കാൻ ഇന്ത്യൻ ടീമുകൾ നേരത്തെ വിസമ്മതിച്ചിരുന്നു.


നഖ്‌വി പങ്കെടുക്കാത്തതിനാൽ ഏഷ്യൻ ഗെയിംസിലെ മെഡൽ വിതരണ ചടങ്ങ് സംഘാടകരും ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയും ചേർന്ന് നടത്തും. ഹാങ്‌ചോ ഗെയിംസിൽ നേടിയ സ്വർണം നിലനിർത്താനാണ് ഇന്ത്യ ഇറങ്ങുന്നത്. അതേസമയം, ഏഷ്യൻ ഗെയിംസിലെ പുരുഷ ക്രിക്കറ്റിൽ ആദ്യ സ്വർണം സ്വന്തമാക്കുകയാണ് പാകിസ്ഥാന്റെ ലക്ഷ്യം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home